'ഇന്സ്റ്റഗ്രാമിലെ ലൈക്കല്ല, ക്രിക്കറ്റിലെ മികവാണ് പ്രധാനം'; റിങ്കുവിനെ ഒഴിവാക്കിയതില് മുന്താരം

'റിങ്കുവില്ലാത്തത് ലോകകപ്പില് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ വലിയ നഷ്ടമാണ്'

dot image

ന്യൂഡല്ഹി: ടി20 ലോകകപ്പിനുള്ള ഇന്ത്യന് ടീമില് യുവതാരം റിങ്കു സിങ്ങിനെ ഒഴിവാക്കിയതില് വിമര്ശിച്ച് മുന് താരം അമ്പാട്ടി റായുഡു. ചൊവ്വാഴ്ച പ്രഖ്യാപിച്ച 15 അംഗ സ്ക്വാഡില് റിങ്കുവിനെ ഒഴിവാക്കിയിരുന്നു. ടീമിന്റെ റിസര്വ് നിരയിലാണ് റിങ്കു സിങ്ങിന് സ്ഥാനം ലഭിച്ചത്. റിങ്കുവിന്റെ ഫിനിഷിങ് മികവുകള് കണ്ടില്ലെന്ന് നടിച്ച് ലോകകപ്പ് ടീമില് സ്ഥാനം നിഷേധിച്ചതില് നിരാശ പ്രകടിപ്പിക്കുകയാണ് അമ്പാട്ടി റായുഡു.

'ഹൃദയം തകര്ന്നുപോയി, അവന് ലോകകപ്പിനുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നു', റിങ്കുവിന്റെ പിതാവ്

'ക്രിക്കറ്റിലെ മികവിനേക്കാള് കണക്കുകള്ക്കാണ് സ്ഥാനം നല്കുന്നതെന്നാണ് റിങ്കു സിങ്ങിനെ ഒഴിവാക്കിയതില് നിന്ന് വ്യക്തമാകുന്നത്. റിങ്കു കഴിഞ്ഞ രണ്ട് വര്ഷമായി അവസാന ഓവറുകളില് ക്രീസിലെത്തി മികച്ച സ്ട്രൈക്ക് റേറ്റില് കളിക്കുന്ന ബാറ്ററാണ്. രവീന്ദ്ര ജഡേജയുടെ അഭാവത്തില് പോലും റിങ്കു ഇന്ത്യയെ ജയിപ്പിക്കുന്നത് നമ്മള് കണ്ടിട്ടുണ്ട്', റായുഡു എക്സില് കുറിച്ചു.

'റിങ്കുവില്ലാത്തത് ലോകകപ്പില് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ വലിയ നഷ്ടമാണ്. അളവിനല്ല നിലവാരത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത്. പ്രത്യേകിച്ചും ഇന്സ്റ്റഗ്രാമിലെ ലൈക്കിനേക്കാള് ക്രിക്കറ്റിലെ മികവിനാണ് പ്രാധാന്യം നല്കേണ്ടത്', റായുഡു കൂട്ടിച്ചേര്ത്തു.

ലോകകപ്പ് സ്ക്വാഡില് റിങ്കു സിങ്ങിനെ തഴഞ്ഞതിനെതിരെ നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇന്ത്യന് പ്രീമിയര് ലീഗ് സീസണില് കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ് താരമായ റിങ്കുവിന്റെ മോശം പ്രകടനമാണ് തിരിച്ചടിയായതെന്നാണ് വിലയിരുത്തല്. ഐപിഎല്ലില് മത്സരങ്ങളിലും ഇംപാക്ട് താരമായാണ് റിങ്കു കളത്തിലിറങ്ങിയത്. രണ്ട് ഏകദിനത്തിന്റെയും 15 ട്വന്റി 20 മത്സരങ്ങളുടെയും അനുഭവ സമ്പത്തുള്ള റിങ്കുവിനെ ഒഴിവാക്കാന് ഒടുവില് ബിസിസിഐ നിര്ബന്ധിതരാവുകയായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us