മായങ്ക് യാദവിന് വീണ്ടും പരിക്ക്?; വ്യക്തത വരുത്തി കെ എൽ രാഹുൽ

മത്സരത്തിൽ നാല് വിക്കറ്റിനാണ് ലഖ്നൗ വിജയിച്ചത്.

dot image

ലഖ്നൗ: ഐപിഎല്ലിൽ കുറച്ച് മത്സരങ്ങളുടെ ഇടവേളയ്ക്ക് ശേഷം പേസർ മായങ്ക് യാദവ് ലഖ്നൗ നിരയിൽ മടങ്ങിയെത്തി. എന്നാൽ മുംബൈ ഇന്ത്യൻസിനെതിരെ അവസാന ഓവർ പൂർത്തിയാക്കാൻ താരത്തിന് കഴിഞ്ഞില്ല. 3.1 ഓവർ എറിഞ്ഞ് നിൽക്കവെ മായങ്കിനെ ലഖ്നൗ പിൻവലിച്ചു. ഇതോടെ യുവപേസർക്ക് വീണ്ടും പരിക്കേറ്റതായാണ് ആരാധകരുടെ അസ്വസ്ഥത. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തുകയാണ് ലഖ്നൗ നായകൻ കെ എൽ രാഹുൽ.

സത്യത്തിൽ താൻ മായങ്കുമായി സംസാരിച്ചിട്ടില്ല. നാലാം ഓവറിലെ ആദ്യ പന്ത് എറിഞ്ഞ ശേഷം വേദന അനുഭപ്പെടുന്നുണ്ടെന്ന് മായങ്ക് പറഞ്ഞു. താരത്തിന്റെ കാര്യത്തിൽ റിസ്ക് എടുക്കാൻ തനിക്ക് താൽപ്പര്യമില്ല. മുംബൈ ഇന്ത്യൻസിനെതിരെയും മായങ്ക് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. വീണ്ടും കളിക്കുമ്പോൾ മായങ്ക് കൂടുതൽ പഠിക്കും. അതിനുള്ള അവസരം ഒരുക്കുകയാണ് ലഖ്നൗ ചെയ്യുന്നതെന്നും കെ എൽ രാഹുൽ പ്രതികരിച്ചു.

വീണ്ടും തിരിച്ചടി; ഇത്തവണ മുംബൈ ഇന്ത്യൻസ് ടീം മുഴുവൻ പിഴയൊടുക്കണം

മത്സരത്തിൽ നാല് വിക്കറ്റിനാണ് ലഖ്നൗ വിജയിച്ചത്. കെ എൽ രാഹുൽ 28, മാർക്കസ് സ്റ്റോയിൻസ് 62 എന്നിവരുടെ പ്രകടനമാണ് ലഖ്നൗവിനെ വിജയത്തിലേക്ക് നയിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us