മുംബൈ: ഐപിഎല്ലിൽ 10 മത്സരങ്ങൾ പിന്നിടുമ്പോൾ മുംബൈ ഏഴിലും പരാജയപ്പെട്ടു. സീസണിലെ മോശം പ്രകടനത്തിന് നായകൻ ഹാർദ്ദിക്ക് പാണ്ഡ്യയ്ക്കെതിരെയാണ് കടുത്ത വിമർശനങ്ങൾ ഉയരുന്നത്. ഹാർദ്ദിക്കിന്റെ നേതൃത്വത്തിന് വലിയ പിഴവുകളാണ് സംഭവിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ മുൻ താരം ഇർഫാൻ പഠാൻ രംഗത്തെത്തി.
കഴിഞ്ഞ സീസണിൽ പേസർ ജസ്പ്രീത് ബുംറ മുംബൈയ്ക്കൊപ്പം ഇല്ലായിരുന്നു. എന്നിട്ടും ടീം പ്ലേ ഓഫിലെത്തി. ഇത്തവണ ബുംറയുടെ സേവനം ഉണ്ടായിട്ടും ടീം നിരന്തരം പരാജയപ്പെടുന്നു. മുംബൈ നായകൻ ഹാർദ്ദിക്ക് പാണ്ഡ്യ നിരന്തരം തെറ്റുവരുത്തുന്നു. അതൊരു സത്യമാണ്. ടീമിനെ ഒന്നിച്ച് നിർത്താൻ പോലും ഹാർദ്ദിക്കിന് കഴിയുന്നില്ലെന്നും ഇർഫാൻ പഠാൻ വിമർശിച്ചു.
മായങ്ക് യാദവിന് വീണ്ടും പരിക്ക്?; വ്യക്തത വരുത്തി കെ എൽ രാഹുൽThe team mumbai Indians that qualified last year didn’t had Jasprit Bumrah but this season they had his services. Still they are in this situation. Purely because the team wasn’t managed well on the ground. Too many mistakes by their captain Hardik Pandya. It’s the truth.
— Irfan Pathan (@IrfanPathan) April 30, 2024
സീസണിൽ മുംബൈയ്ക്ക് ഇനി നാല് മത്സരങ്ങൾ മാത്രമാണുള്ളത്. നാലിലും വിജയിച്ചാൽ മുംബൈയ്ക്ക് 14 പോയിന്റ് നേടാൻ കഴിയും. എങ്കിലും പ്ലേ ഓഫിൽ കടക്കണമെങ്കിൽ മറ്റ് ടീമുകളുടെ ഫലങ്ങളെ കൂടെ ആശ്രയിക്കണം.