ടോസ് എനിക്ക് പേടി, പഞ്ചാബിനെതിരെ വിജയിക്കാനുള്ള സ്കോർ നേടിയില്ല; റുതുരാജ് ഗെയ്ക്ക്വാദ്

ടോസ് ഏതൊരു മത്സരത്തിലും നിർണായകമാണ്.

dot image

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സ് 10 മത്സരങ്ങൾ പൂർത്തിയാക്കി. എന്നാൽ ഒമ്പത് മത്സരങ്ങളിലും ടോസിൽ ചെന്നൈ നായകൻ റുതുരാജ് ഗെയ്ക്ക്വാദ് പരാജയപ്പെട്ടു. പിന്നാലെ ടോസ് തനിക്ക് മത്സരത്തേക്കാൾ സമ്മർദ്ദം നൽകുന്നുവെന്ന് പറയുകയാണ് ചെന്നൈ നായകൻ.

ടോസ് ഏതൊരു മത്സരത്തിലും നിർണായകമാണ്. അവിടെ വിജയിച്ചില്ലെങ്കിൽ അത് മത്സരത്തിൽ തിരിച്ചടിയാകും. പഞ്ചാബിനെതിരെ 50 മുതൽ 60 റൺസ് വരെ കുറവാണ് ചെന്നൈ സ്കോർ ചെയ്തത്. ഈ പിച്ചിൽ 180 റൺസിലെത്തുക ഏറെ ബുദ്ധിമുട്ടാണ്. എങ്കിലും അതിനായി ശ്രമിച്ചു. പഞ്ചാബിനെതിരെ നേടിയ 162 റൺസിന് പ്രതിരോധിക്കാൻ കഴിയില്ലെന്നും റുതുരാജ് പറഞ്ഞു.

ഒറ്റ രാത്രിയിൽ മാറിമറിഞ്ഞതല്ല; മികവിന്റെ പുതിയ തലങ്ങളിൽ സഞ്ജു സാംസൺ

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 162 റൺസെടുത്തത്. 62 റൺസ് നേടിയ റുതുരാജ് ഗെയ്ക്ക്വാദ് ടോപ് സ്കോററായി. എന്നാൽ 17.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് ലക്ഷ്യത്തിലെത്തി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us