ഡൽഹി: ഇന്ത്യൻ ഇതിഹാസം വിരാട് കോഹ്ലിയെ പ്രശംസിച്ച് ദക്ഷിണാഫ്രിക്കൻ മുൻ താരം എ ബി ഡിവില്ലിയേഴ്സ്. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് കോഹ്ലിയെന്ന് ഡിവില്ലിയേഴ്സ് പറഞ്ഞു. ഐപിഎല്ലിലെ പ്രകടനത്തിൽ സ്ട്രൈക്ക് റേറ്റിന്റെ അടിസ്ഥാനത്തിൽ കോഹ്ലിയെ വിമർശിക്കുന്നവർക്ക് മറുപടിയുമായാണ് ദക്ഷിണാഫ്രിക്കൻ മുൻ താരം രംഗത്തെത്തിയത്.
ഒരുപാട് കാലമായി ഇത് തുടങ്ങിയിട്ട്. കണക്കുകളുടെ അടിസ്ഥാനത്തിൽ കോഹ്ലിയെ വിമർശിക്കുന്നത് കേട്ട് താൻ മടുത്തു. ഐപിഎല്ലിൽ ഏറ്റവും മികച്ച താരമാണ് കോഹ്ലി. റോയൽ ചലഞ്ചേഴ്സിനായി വ്യത്യസ്ത റോളുകളിൽ താരം കളിച്ചിട്ടുണ്ട്. വിമർശകർ എത്ര ഐപിഎൽ മത്സരങ്ങൾ കളിച്ചിട്ടുണ്ട്? എത്ര സെഞ്ച്വറി നേടിയിട്ടുണ്ട്? വിമർശിക്കാൻ വരുന്നവർ കുറച്ചുകൂടെ വിശദാംശങ്ങൾ തിരയേണ്ടതുണ്ടെന്ന് ഡിവില്ലിയേഴ്സ് പറഞ്ഞു.
ധോണിക്കെതിരെ സ്പിൻ പരീക്ഷിച്ചതിന് പിന്നിൽ...; തുറന്ന് പറഞ്ഞ് സാം കരൺസീസണിൽ 10 മത്സരങ്ങൾ പിന്നിടുമ്പോൾ 500 റൺസാണ് കോഹ്ലിയുടെ സമ്പാദ്യം. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ താരം സെഞ്ച്വറി നേടിയിരുന്നു. എന്നാൽ 67 പന്തുകൾ നേരിട്ട് സ്വന്തമാക്കിയ സെഞ്ച്വറിയിൽ വലിയ വിമർശനമാണ് ഉയർന്നത്. ഇതിൽ കോഹ്ലിക്ക് പിന്തുണ നൽകിയിരിക്കുകയാണ് റോയൽ ചലഞ്ചേഴ്സ് മുൻ താരം കൂടിയായ എ ബി ഡിവില്ലിയേഴ്സ്.