'അത് ഞാൻ ചെയ്യുന്നത്, കോപ്പിറൈറ്റ് വേണം'; ഇലോൺ മസ്കിനോട് യൂസ്വേന്ദ്ര ചഹൽ

മത്സരത്തിൽ പഞ്ചാബ് കിംഗ്സ് ഏഴ് വിക്കറ്റിന് വിജയിച്ചു.

dot image

ജയ്പൂർ: സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോം സി ഇ ഒ ഇലോൺ മസ്കിനോട് അഭ്യർത്ഥനയുമായി സ്പിന്നർ യൂസ്വേന്ദ്ര ചഹൽ. ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ പഞ്ചാബ് കിംഗ്സ് പേസർ ഹർഷൽ പട്ടേലിന്റെ വിക്കറ്റ് ആഘോഷമാണ് ചഹലിന്റെ പ്രശ്നം. ഹർഷൽ തന്റെ വിക്കറ്റ് ആഘോഷം അനുകരിച്ചുവെന്നാണ് താരം പറയുന്നത്. എക്സിലൂടെ തന്നെയായിരുന്നു ചഹലിന്റെ വാക്കുകൾ.

മത്സരത്തിന്റെ 16-ാം ഓവറിലാണ് രസകരമായ സംഭവം ഉണ്ടാകുന്നത്. കഗീസോ റബാഡ എറിഞ്ഞ പന്തിൽ സമീർ റിസ്വി അപ്പർ കട്ടിന് ശ്രമിച്ചു. എന്നാൽ തേഡ് മാനിൽ ഉണ്ടായിരുന്ന ഹർഷൽ പട്ടേൽ ഒരു ഡൈവിംഗിലൂടെ പന്ത് പിടികൂടി. പിന്നാലെ ചഹലിനെ അനുകരിച്ച് വിക്കറ്റ് നേട്ടം ആഘോഷിക്കുകയും ചെയ്തു. ഇതിനാണ് ഇലോൺ മസ്കിനോട് ഇന്ത്യൻ സ്പിന്നർ പകർപ്പവകാശം അഭ്യർത്ഥിച്ചിരിക്കുന്നത്.

ധോണി 'സെൽഫിഷ്', മിച്ചലിന് സിംഗിൾ നൽകണമായിരുന്നു; ആരാധകരോഷം

മത്സരത്തിൽ പഞ്ചാബ് കിംഗ്സ് ഏഴ് വിക്കറ്റിന് വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തു. 62 റൺസ് നേടിയ റുതുരാജ് ഗെയ്ക്ക്വാദ് ടോപ് സ്കോററായി. മെല്ലെ തിരിച്ചടിച്ച പഞ്ചാബ് 17.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us