
ധരംശാല: ഇന്ത്യൻ ക്രിക്കറ്റ് മുൻ താരം സുരേഷ് റെയ്നയുടെ മാതൃസഹോദരനും സുഹൃത്തും വാഹനാപകടത്തിൽ മരിച്ചു. റെയ്നയുടെ മാതൃസഹോദരൻ സൗരഭ് കുമാർ, സുഹൃത്ത് ശുഭം എന്നിവരാണ് മരിച്ചത്. ഇരുവരും സ്കൂട്ടറിൽ സഞ്ചരിക്കവേ കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കാർ ഡ്രൈവർ അശ്രദ്ധമായി വണ്ടി ഓടിച്ചതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. വാഹനം ഓടിച്ച ഷേർ സിംഗ് പിന്നീട് അറസ്റ്റിലായി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.