ഹാർദ്ദിക്കും ടിം ഡേവിഡും മോശം കളിക്കാരാണോ?; ചോദ്യവുമായി വീരേന്ദർ സെവാഗ്

'സ്കോർ പിന്തുടരുമ്പോൾ മുംബൈയ്ക്ക് എന്താണ് സംഭവിക്കുന്നത്?'

dot image

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് മറ്റൊരു മത്സരത്തിൽ കൂടെ പരാജയപ്പെട്ടിരിക്കുകയാണ്. വാങ്കഡെ സ്റ്റേഡിയത്തിൽ 24 റൺസിനാണ് മുംബൈയുടെ പരാജയം. ഇതോടെ ഹാർദ്ദിക്കിന്റെയും സംഘത്തിന്റെയും പ്ലേ ഓഫ് സാധ്യതകൾ ഏറെക്കുറെ അവസാനിച്ചു. പിന്നാലെ ടീമിന്റെ തന്ത്രങ്ങളെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ മുൻ താരം വീരേന്ദർ സെവാഗ്.

കൊൽക്കത്ത ആന്ദ്ര റസ്സലിനെ വൈകി ഇറക്കി. രണ്ട് പന്ത് മാത്രമാണ് റസ്സൽ നേരിട്ടത്. മുംബൈ ഇന്ത്യൻസ് ഹാർദ്ദിക്ക് പാണ്ഡ്യയെയും ടിം ഡേവിഡിനെയും വൈകി ഇറക്കി. അതുകൊണ്ട് എന്ത് ഗുണമുണ്ടായി. ഒരുപാട് ബോളുകൾ ബാക്കി നിർത്തി ഹാർദ്ദിക്ക് പുറത്തായി. ഒരുപക്ഷേ നേരത്തെ ഇറങ്ങിയിരുന്നുവെങ്കിൽ മുംബൈയ്ക്ക് മത്സരം വിജയിക്കാൻ കഴിയുമായിരുന്നുവെന്നും സെവാഗ് ചൂണ്ടിക്കാട്ടി.

'റിഷഭ് പന്തിനെ വിവാഹം ചെയ്യുമോ?' നടി ഉർവശി റൗട്ടേലയുടെ മറുപടി

സ്കോർ പിന്തുടരുമ്പോൾ മുംബൈയ്ക്ക് എന്താണ് സംഭവിക്കുന്നത്? ഹാർദ്ദിക്കും ടിം ഡേവിഡും മോശം കളിക്കാരായതുകൊണ്ടാണോ വൈകി ഇറങ്ങുന്നത്. ഗുജറാത്ത് ടൈറ്റൻസിൽ നായകനായിരുന്നപ്പോൾ ഹാർദ്ദിക്ക് സ്ഥിരമായി നാലാം നമ്പറിൽ കളിക്കുമായിരുന്നു. മുംബൈയിൽ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. അനുഭവ സമ്പത്തുള്ള താരങ്ങൾ വൈകി ക്രീസിലെത്തുന്നത് അതിശയപ്പെടുത്തിയെന്നും സെവാഗ് വ്യക്തമാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us