ചിന്നസ്വാമിയില് റോയല് ചലഞ്ചേഴ്സിന് ടോസ്; നിര്ണായക മാറ്റങ്ങളുമായി ഗുജറാത്ത്

ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം

dot image

ബെംഗളൂരു: ഇന്ത്യന് പ്രീമിയര് ലീഗില് റോയല് ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ഗുജറാത്ത് ടൈറ്റന്സ് ആദ്യം ബാറ്റിങ്ങിനിറങ്ങും. ടോസ് നേടിയ ബെംഗളൂരു നായകന് ഫാഫ് ഡു പ്ലെസിസ് ഫീല്ഡിങ് തിരഞ്ഞെടുത്തു. ആര്സിബിയുടെ തട്ടകമായ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം.

രണ്ട് മാറ്റങ്ങളുമായാണ് ഗുജറാത്ത് ടൈറ്റന്സ് ബെംഗളൂരുവില് ഇറങ്ങുന്നത്. മാനവ് സുത്തര് ഗുജറാത്തിന് വേണ്ടി അരങ്ങേറ്റം കുറിക്കും. ജോഷ്വ ലിറ്റില് ടീമിലേക്ക് തിരിച്ചെത്തി. അതേസമയം മാറ്റമില്ലാതെയാണ് ആര്സിബി ഇറങ്ങുന്നത്.

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു: വിരാട് കോഹ്ലി, ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റൻ), വിൽ ജാക്ക്സ്, ഗ്ലെൻ മാക്സ്വെല് , കാമറൂൺ ഗ്രീൻ, ദിനേശ് കാർത്തിക് (വിക്കറ്റ് കീപ്പർ), കർൺ ശർമ, സ്വപ്നിൽ സിങ്, മുഹമ്മദ് സിറാജ്, യഷ് ദയാൽ, വിജയ്കുമാർ വൈശാഖ്.

ഗുജറാത്ത് ടൈറ്റൻസ്: വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പർ), ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), സായ് സുദർശൻ, ഡേവിഡ് മില്ലർ, ഷാരൂഖ് ഖാൻ, രാഹുൽ തെവാട്ടിയ, റാഷിദ് ഖാൻ, മാനവ് സുത്താർ, നൂർ അഹമ്മദ്, മോഹിത് ശർമ, ജോഷ്വ ലിറ്റിൽ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us