'റിങ്കു നിരാശപ്പെടണ്ട കാര്യമില്ല, ലോകകപ്പിനുള്ളത് ഏറ്റവും ശക്തമായ ടീം'; ന്യായീകരിച്ച് ഗാംഗുലി

റിങ്കുവിന് ടീമിന്റെ റിസര്വ് നിരയില് സ്ഥാനം നല്കിയതില് ഒരുപാട് വിമര്ശനങ്ങള് ഉയര്ന്നിരുന്നു

dot image

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന് ടീമില് യുവതാരം റിങ്കു സിങ്ങിനെ ഒഴിവാക്കിയ തീരുമാനത്തെ ന്യായീകരിച്ച് മുന് നായകന് സൗരവ് ഗാംഗുലി. റിങ്കുവിന് ടീമിന്റെ റിസര്വ് നിരയില് സ്ഥാനം നല്കിയതില് ഒരുപാട് വിമര്ശനങ്ങള് ഉയര്ന്നിരുന്നു. ഇതിന് പിന്നാലെയാണ് ലോകകപ്പിനുള്ള ഇന്ത്യന് ടീമിനെ കുറിച്ച് വിലയിരുത്തലുമായി ഗാംഗുലി രംഗത്തെത്തിയത്. ഇതാണ് താന് കണ്ടിട്ടുള്ളതില് വെച്ച് ശക്തമായ ടീമെന്നും ഗാംഗുലി വ്യക്തമാക്കി.

'ഒരു സ്പിന്നറെ അധികം ഉള്പ്പെടുത്തണമെന്ന് അവര് ആഗ്രഹിച്ചതുകൊണ്ടാവാം റിങ്കുവിന് സ്ഥാനം നഷ്ടപ്പെട്ടതെന്ന് ഞാന് കരുതുന്നു. എന്നിരുന്നാലും റിങ്കു സ്റ്റാന്ഡ്ബൈയിലാണ്. അദ്ദേഹത്തിന്റെ കരിയറിന്റെ തുടക്കം മാത്രമാണിത്. റിങ്കുവിന് ഇനിയും ഇന്ത്യക്ക് വേണ്ടി കളിക്കാനുണ്ട്. ഇതില് റിങ്കു നിരാശപ്പെടേണ്ടതില്ലെന്ന് ഞാന് കരുതുന്നു', ഗാംഗുലി മാധ്യമങ്ങളോട് പറഞ്ഞു.

'ഞാന് കണ്ടിട്ടുള്ളതില് വച്ച് ഏറ്റവും മികച്ച ടീമുകളില് ഒന്നാണിതെന്ന് എനിക്ക് തോന്നുന്നു. മറ്റ് ടീമുകള് മോശമാണെന്നല്ല ഞാന് പറയുന്നത്. സെലക്ടര്മാരും രോഹിതും മികച്ച രീതിയിലാണ് ഈ ടീമിനെ തിരഞ്ഞെടുത്തതെന്നാണ് ഞാന് കരുതുന്നത്', ഗാംഗുലി കൂട്ടിച്ചേര്ത്തു.

dot image
To advertise here,contact us
dot image