ഡല്ഹി: ഇന്ത്യന് പ്രീമിയര് ലീഗില് സണ്റൈസേഴ്സ് ഹൈദരാബാദിന് ഒരു കിരീടമാണുള്ളത്. ഓസ്ട്രേലിയന് താരം ഡേവിഡ് വാര്ണറുടെ നായകമികവിലാണ് സണ്റൈസേഴ്സ് കിരീടം നേടിയത്. എന്നാല് പിന്നീട് മോശം പ്രകടനം നടത്തിയപ്പോള് ടീം അധികൃതര് കടുത്ത തീരുമാനമെടുത്തു. വാര്ണറെ പുറത്താക്കിയ രീതിയില് ആരാധകര് കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
കഴിഞ്ഞ ഐപിഎല് താരലേലത്തിനിടെയാണ് സണ്റൈസേഴ്സിന്റെ സമൂഹമാധ്യമങ്ങളില് ഉള്പ്പടെ താന് ബ്ലോക്ക് ചെയ്യപ്പെട്ട കാര്യം വാര്ണര് അറിഞ്ഞത്. ഇപ്പോള് ഇക്കാര്യത്തില് പ്രതികരണവുമായി താരം രംഗത്തെത്തി. ആ തീരുമാനം ആരാധകരെ വേദനിപ്പിച്ചെന്ന് വാര്ണര് പറഞ്ഞു.
ഒന്നിൽ പിഴച്ചാൽ മൂന്ന്; ആദ്യ വിക്കറ്റ് കിട്ടാൻ കാത്തിരുന്ന് അൻഷുൽ കംബോജ്ആരാധകരുമായുള്ള ബന്ധമാണ് ഏറ്റവും വലുത്. തനിക്ക് ഈ ടീമുമായും ആരാധകരുമായുമുള്ള ബന്ധം വളരെ വലുതാണ്. എന്തുകൊണ്ട് തന്നെ ബ്ലോക്ക് ചെയ്തുവെന്നറിയില്ല. ആരാധകരെ കൂടെ നിര്ത്തേണ്ടത് തന്റെ ഉത്തരവാദിത്തമാണ്. അവര് തിരിച്ചുവരുന്നത് താന് ഇഷ്ടപ്പെടുന്നു. തന്നെ ഇഷ്ടപ്പെടുന്നവര്ക്ക് തന്റെ പേജിലേക്ക് വരാം. അത് തനിക്ക് സന്തോഷം നല്കുമെന്നും വാര്ണര് വ്യക്തമാക്കി.