'നരെയ്നെതിരെ ലഖ്നൗവിന് കൃത്യമായ പ്ലാന് ഉണ്ടായിരുന്നു, പക്ഷേ ഒന്നും നടന്നില്ല'; നവീന് ഉള് ഹഖ്

ലഖ്നൗവിനെതിരായ മത്സരത്തില് നരെയ്ന്റെ വെടിക്കെട്ട് പ്രകടനത്തിലാണ് കൊല്ക്കത്ത വിജയത്തിലെത്തിയത്

dot image

ലഖ്നൗ: കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വെടിക്കെട്ട് ബാറ്റര് സുനില് നരെയ്നെ നേരിടുന്നതിന് തങ്ങള്ക്ക് കൃത്യമായ പ്ലാന് ഉണ്ടായിരുന്നുവെന്ന് ലഖ്നൗ സൂപ്പര് ജയന്റ്സ് താരം നവീന് ഉള് ഹഖ്. ലഖ്നൗവിനെതിരായ മത്സരത്തില് നരെയ്ന്റെ വെടിക്കെട്ട് പ്രകടനത്തിലാണ് കൊല്ക്കത്ത വിജയത്തിലെത്തിയത്. മത്സരത്തില് 39 പന്തില് ഏഴ് സിക്സും ആറ് ബൗണ്ടറിയുമടക്കം 81 റണ്സെടുത്ത നരെയ്നാണ് കൊല്ക്കത്തയുടെ ടോപ് സ്കോറര്. ഇപ്പോള് നരെയ്ന്റെ പ്രകടനത്തില് പ്രതികരിക്കുകയാണ് ലഖ്നൗ താരം നവീന്.

'സുനില് നരെയ്നെതിരെ ഞങ്ങള് ആസൂത്രണം ചെയ്തിരുന്നു. അദ്ദേഹത്തെ നേരിടാന് ബൗണ്സറുകളും യോര്ക്കറുകളും പ്രയോഗിക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. പക്ഷേ ഒന്നും തന്നെ നടന്നില്ല. സത്യസന്ധമായി പറഞ്ഞാല് അസാമാന്യമായ ഇന്നിങ്സായിരുന്നു നരെയ്ന്റേത്. അദ്ദേഹം ബൗളര്മാരെ കൃത്യമായി നേരിട്ടു. സീസണിന്റെ തുടക്കം മുതല് അദ്ദേഹം അങ്ങനെ തന്നെയാണ് ചെയ്യുന്നത്', മത്സരശേഷം നവീന് പറഞ്ഞു.

'ബാറ്റിങ് വെടിക്കെട്ടിന് പിന്നിലെ രഹസ്യമിതാണ്'; തുറന്നുപറഞ്ഞ് സുനില് നരെയ്ന്

സ്വന്തം തട്ടകത്തില് നടന്ന മത്സരത്തില് 98 റണ്സിനാണ് ലഖ്നൗ പരാജയം വഴങ്ങിയത്. ടീമിന്റെ പരാജയത്തിലും അഫ്ഗാന് താരം പ്രതികരിച്ചു. 'ഏത് സ്കോര് പിന്തുടരുമ്പോഴും അവിടെ സമ്മര്ദ്ദമുണ്ടാകും. എല്ലാ ടീമുകള്ക്കും ഒരു മോശം ദിവസമുണ്ടാകും. ഞങ്ങള്ക്ക് അതില് നിന്നും മുന്നോട്ടുപോവണം', നവീന് കൂട്ടിച്ചേര്ത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us