'എന്നെ എടുക്കൂ'; പൃഥി ഷായെ ചുമലിലേറ്റി റിയാൻ പരാഗ്

പരിശീലനത്തിനിടയിലെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്

dot image

ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസും രാജസ്ഥാൻ റോയൽസും നേർക്കുനേർ വരികയാണ്. സീസണിൽ ഇതാദ്യമായാണ് ഇരുടീമുകളും തമ്മില് മത്സരിക്കാനൊരുങ്ങുന്നത്. ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ഇരുടീമുകളും പരിശീലനം നടത്തുന്നു. ഇതിനിടയിലെ ഒരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം.

രാജസ്ഥാൻ റോയൽസിന്റെ റിയാൻ പരാഗും ഡൽഹി ഓപ്പണർ പൃഥി ഷായുമാണ് വീഡിയോയിലെ താരങ്ങൾ. പൃഥി ഷായെ ചുമലിലേറ്റി റിയാൻ പരാഗ് നടക്കുന്നു. തന്നെ ചുമലിലേറ്റൂ എന്ന് പൃഥി ഷാ പരാഗിനോട് പറയുന്നുണ്ട്. ചുമലിലേറ്റിയ ശേഷം സബാഷ് എന്ന് പൃഥി ഷാ പറയുന്നു. രാജസ്ഥാൻ റോയൽസ് സമൂഹമാധ്യമങ്ങളിലൂടെയാണ് ഈ ദൃശ്യങ്ങൾ പുറത്തുവിട്ടത്.

കണക്കിലെ കളിയെക്കുറിച്ച് അറിയില്ല; പ്ലേ ഓഫ് സാധ്യതയിൽ ഹാർദ്ദിക്ക് പാണ്ഡ്യ

ഇന്ത്യയുടെ യുവവിക്കറ്റ് കീപ്പർമാർ നേർക്കുനേർ വരുന്നെന്നതും ഇന്നത്തെ മത്സരത്തിന്റെ പ്രത്യേകതയാണ്. റിഷഭ് പന്തും സഞ്ജു സാംസണും തമ്മിൽ കളിക്കളത്തിൽ ഏറ്റുമുട്ടുമ്പോൾ ആര് വിജയിക്കുമെന്നറിയാൻ ആരാധകർ കാത്തിരിക്കുകയാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us