ക്രിക്കറ്റില് ശ്രദ്ധിക്കൂ, നൈറ്റ് പാര്ട്ടികള് ഒഴിവാക്കാം; ഇന്ത്യന് താരത്തോട് വസീം അക്രം

'ചെറുപ്പക്കാരനായ താരത്തിന് ഇനിയും ഏറെക്കാലം കളിക്കാന് കഴിയും.'

dot image

ഡല്ഹി: ഐപിഎല്ലിലെ മോശം പ്രകടനം തുടരുന്ന ഡല്ഹി ക്യാപിറ്റല്സ് ഓപ്പണര് പൃഥി ഷായ്ക്ക് മുന്നറിയിപ്പുമായി വസീം അക്രം. താന് പൃഥി ഷായുടെ ബാറ്റിംഗ് ഇക്കൊല്ലം കൃത്യമായി നിരീക്ഷിച്ചു. ബാറ്റിംഗിന്റെ അടിസ്ഥാനം പോലും അയാള്ക്ക് നഷ്ടമായിരിക്കുന്നു. ആഭ്യന്തര ക്രിക്കറ്റില് പോയി റണ്സ് കണ്ടെത്തണം. ക്രിക്കറ്റില് കൂടുതല് ശ്രദ്ധിക്കുക. അല്ലാതെ നൈറ്റ് പാര്ട്ടികളിലല്ലെന്നും അക്രം പറഞ്ഞു.

ചെറുപ്പക്കാരനായ താരത്തിന് ഇനിയും ഏറെക്കാലം കളിക്കാന് കഴിയും. സെഞ്ച്വറികള് നേടി തിരിച്ചുവരൂ. ഇന്ത്യന് ക്രിക്കറ്റിലെത്താന് കുറുക്കവഴികള് ഇല്ല. തുടര്ച്ചയായി ക്രിക്കറ്റ് കളിക്കണം. ക്രിക്കറ്റില് നിന്ന് വിരമിച്ച ശേഷം എത്ര നൈറ്റ് പാര്ട്ടികള്ക്ക് വേണമെങ്കിലും പോകാമെന്നും അക്രം വ്യക്തമാക്കി.

സഞ്ജുവിനെ ഒഴിവാക്കാൻ കഴിയില്ല; വ്യക്തമാക്കി ജയ് ഷാ

ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ എട്ട് മത്സരങ്ങളാണ് പൃഥി ഷാ ഇതുവരെ കളിച്ചത്. 198 റൺസ് മാത്രമാണ് ഇതുവരെ നേടിയത്. 163.63 ആണ് സ്ട്രൈക്ക് റേറ്റ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us