അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ മറ്റൊരു വെടിക്കെട്ട് ബാറ്റിംഗ് കൂടെ ഉണ്ടായിയിരിക്കുകയാണ്. ഇത്തവണ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസ് ചെന്നൈ സൂപ്പർ കിംഗ്സിനെ അടിച്ചുതകർത്തു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 231 റൺസെടുത്തു. ശുഭ്മൻ ഗില്ലിന്റെയും സായി സുദർശനന്റെയും സെഞ്ച്വറികളാണ് ടൈറ്റൻസിനെ മികച്ച സ്കോറിലേക്ക് നയിച്ചത്.
ടൂർണമെന്റിൽ അവസാന സ്ഥാനത്തുള്ള ഗില്ലും സംഘവും ഇനിയൊന്നും നോക്കേണ്ട എന്ന ലക്ഷ്യത്തിലാണ് ക്രീസിലെത്തിയത്. പതിവിന് വ്യത്യസ്തമായി ഇരുതാരങ്ങളും അടിച്ചുതകർത്തു. ആദ്യ വിക്കറ്റിൽ ഗുജറാത്ത് അടിച്ചെടുത്തത് 210 റൺസാണ്. എന്നാൽ ആദ്യ വിക്കറ്റിലെ റെക്കോർഡ് കൂട്ടുകെട്ടിനരികിൽ സുദർശൻ വീണു.
ഗോയങ്കയുടെ ചോദ്യത്തിന് രാഹുലിന്റെ മറുപടി ഇങ്ങനെ; വ്യക്തമാക്കി റിപ്പോര്ട്ട്കഴിഞ്ഞ വർഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ക്വിന്റൺ ഡി കോക്കും കെ എൽ രാഹുലും ചേർന്ന് നേടിയ 210 റൺസാണ് ആദ്യ വിക്കറ്റിലെ റെക്കോർഡ് കൂട്ടുകെട്ട്. 51 പന്തിൽ അഞ്ച് ഫോറും ഏഴ് സിക്സും സഹിതം 103 റൺസെടുത്ത സായി സുദർശൻ പുറത്തായതോടെയാണ് ഗുജറാത്തിന് റെക്കോർഡ് നഷ്ടമായത്. 55 പന്തിൽ ഒമ്പത് ഫോറും ആറ് സിക്സും സഹിതം ഗിൽ 104 റൺസെടുത്ത് പുറത്തായി.