ജെയിംസ് ആന്ഡേഴ്സണ് വിരമിക്കുന്നു; ഭാവി പ്രധാനമെന്ന് മക്കല്ലം

ടെസ്റ്റ് ക്രിക്കറ്റിൽ 700 വിക്കറ്റുകളാണ് ആൻഡേഴ്സന്റെ സമ്പാദ്യം.

dot image

ലണ്ടന്: ഇംഗ്ലണ്ട് ക്രിക്കറ്റില് നിന്ന് വിരമിക്കാനൊരുങ്ങി പേസര് ജെയിംസ് ആന്ഡേഴ്സണ്. 20 വര്ഷത്തിലധികമായുള്ള അന്താരാഷ്ട്ര കരിയറിനാണ് അവസാനമാകാനൊരുങ്ങുന്നത്. പരിശീലകന് ബ്രണ്ടന് മക്കല്ലവുമായുള്ള ചര്ച്ചകള്ക്ക് പിന്നാലെയാണ് ഇതിഹാസ താരത്തിന്റെ തീരുമാനം. പുതിയ താരങ്ങള്ക്ക് അവസരം നല്കണമെന്നാണ് മക്കല്ലത്തിന്റെ നിലപാട്.

ടെസ്റ്റ് ക്രിക്കറ്റിൽ 700 വിക്കറ്റുകളാണ് ആൻഡേഴ്സന്റെ സമ്പാദ്യം. ഒമ്പത് വിക്കറ്റുകൾകൂടെ നേടിയാൽ എക്കാലത്തെയും വലിയ വിക്കറ്റ് വേട്ടക്കാരിൽ രണ്ടാമതെത്താനും ഇംഗ്ലീഷ് പേസർക്ക് കഴിയും. സെപ്റ്റംബറില് ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര വരെ ആന്ഡേഴ്സണ് ഇംഗ്ലീഷ് ടീമിലുണ്ടാകും. അതിന് മുമ്പ് വെസ്റ്റ് ഇന്ഡീസുമായും ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര കളിക്കും. എന്നാല് ഈ പരമ്പരയില് ആന്ഡേഴ്സണെ ഉള്പ്പെടുത്തിയേക്കില്ല.

കാസമിറോ ഇല്ല, കോപ്പ അമേരിക്കയ്ക്ക് ബ്രസീൽ ടീം റെഡി

ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില് താരത്തിന് വിടവാങ്ങല് മത്സരം അനുവദിക്കും. ആദ്യ ടെസ്റ്റ് നടക്കുന്ന ഓള് ട്രാഫോര്ഡ് ആന്ഡേഴ്സന്റെ ഹോം ഗ്രൗണ്ടാണ്. ഒന്നാം ടെസ്റ്റ് പൂര്ത്തിയാകുമ്പോള് ആന്ഡേഴ്സണ് 43 വയസ് പൂര്ത്തിയാകും. മൂന്ന് മത്സരങ്ങളിലും താരത്തിന് അവസരം നല്കാനും ആലോചനയുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us