ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അടുത്ത മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അക്സര്‍ പട്ടേല്‍ നയിക്കുമെന്ന് റിക്കി പോണ്ടിംഗ്. റിഷഭ് പന്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് അക്സര്‍ നായകനാകുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഡല്‍ഹിയുടെ ഉപനായകന്‍ കൂടിയാണ് ഇന്ത്യന്‍ യുവ ഓള്‍റൗണ്ടറെന്ന് പോണ്ടിംഗ് പറഞ്ഞു.
അക്സര്‍ പരിചയ സമ്പന്നനായ ഒരു ഐപിഎല്‍ താരമാണ്. അതുപോലെ തന്നെ അന്താരാഷ്ട്ര ക്രിക്കറ്റിലും മികച്ച അനുഭവ സമ്പത്തുണ്ട്. മത്സരം നന്നായി മനസിലാക്കാന്‍ അക്സറിന് കഴിയും. കഴിഞ്ഞ ദിവസം തന്നെ അക്സറുമായി ഞങ്ങള്‍ സംസാരിച്ചിരുന്നു. റിഷഭ് പന്തിന് വിലക്ക് വന്നാല്‍ നായകനാകണമെന്ന് അറിയിച്ചു. അക്സര്‍ ഏറെ സന്തോഷത്തോടെ തീരുമാനത്തെ അംഗീകരിച്ചുവെന്നും പോണ്ടിംഗ് വ്യക്തമാക്കി.
ഞങ്ങളുടെ പണം തരൂ; ഐപിഎല്‍ മുന്‍ ടീമിനോട് ശ്രീശാന്ത്ഐപിഎല്ലില് 12 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഡല്‍ഹിക്ക് ആറ് വിജയമുണ്ട്. പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാന്‍ ഇനിയുള്ള രണ്ട് മത്സരങ്ങളിലും ഡല്‍ഹിക്ക് വിജയം ആവശ്യമാണ്. അവസാന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെയും ഡല്‍ഹി നേരിടും.