സാക്ഷാല് സച്ചിനെ പിന്നിലാക്കി; റെക്കോര്ഡില് ഇനി സായ് സുദര്ശന് ഒന്നാമന്

ഓപ്പണറായി എത്തിയ സുദര്ശന് 51 പന്തില് 103 റണ്സെടുത്താണ് പുറത്തായത്

dot image

അഹമ്മദാബാദ്: ഇന്ത്യന് പ്രീമിയര് ലീഗില് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര് കിങ്സിനെതിരെ തകര്പ്പന് വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്സ്. ശുഭ്മാന് ഗില്ലിന്റെയും സായ് സുദര്ശന്റെയും സെഞ്ച്വറികളാണ് ടൈറ്റന്സിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. സെഞ്ച്വറി നേട്ടത്തോടെ ഒരു തകര്പ്പന് നേട്ടം സായ് സുദര്ശനെ തേടിയെത്തുകയും ചെയ്തു.

ഓപ്പണറായി എത്തിയ സുദര്ശന് 51 പന്തില് 103 റണ്സെടുത്താണ് പുറത്തായത്. ഏഴ് സിക്സും അഞ്ച് ബൗണ്ടറിയുമടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. ഇതോടെ ഐപിഎല്ലില് അതിവേഗം 1000 റണ്സ് പൂര്ത്തിയാക്കുന്ന ഇന്ത്യന് താരമെന്ന റെക്കോര്ഡാണ് സുദര്ശന് സ്വന്തം പേരിലാക്കിയത്.

അത്ഭുതങ്ങള് സംഭവിക്കാറുണ്ട്, അതില് വിശ്വസിക്കുന്നുമുണ്ട്; പ്ലേ ഓഫ് പ്രതീക്ഷകളെ കുറിച്ച് ഗില്

റെക്കോര്ഡില് ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്ക്കറെ പിന്നിലാക്കാനും സുദര്ശന് സാധിച്ചു. ഒപ്പം ചെന്നൈ ക്യാപ്റ്റന് റുതുരാജ് ഗെയ്ക്വാദിനെയും സായ് പിന്നിലാക്കി. 31 ഇന്നിങ്സുകളില് നിന്നാണ് സച്ചിനും റുതുരാജും 1000 റണ്സ് നേടിയത്. അതേസമയം 25 ഇന്നിങ്സുകളില് നിന്നാണ് സായ് 1000 റണ്സ് നേട്ടത്തിലെത്തിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us