ആർസിബിയുടെ കരുത്തറിയിച്ചത് രണ്ടാം പകുതിയിൽ; വിജയഫോർമുല വ്യക്തമാക്കി ഫാഫ് ഡു പ്ലെസിസ്

'ആ താരത്തെ വെച്ച് ബെംഗളൂരു കൂടുതൽ കാര്യങ്ങൾ ചെയ്യുന്നു.'

dot image

ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായ അഞ്ചാം വിജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കിയിരിക്കുകയാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. പിന്നാലെ വിജയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബെംഗളൂരു നായകൻ ഫാഫ് ഡു പ്ലെസിസ്. ടീമിന്റെ കരുത്തും ഐക്യവും അറിയിച്ചത് ഐപിഎല്ലിന്റെ രണ്ടാം ഘട്ടത്തിലാണെന്ന് ഡു പ്ലെസിസ് പറഞ്ഞു.

റോയൽ ചലഞ്ചേഴ്സ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആത്മവിശ്വാസമാണ് ഈ വിജയങ്ങളുടെ അടിസ്ഥാനം. ടൂർണമെന്റിന്റെ ആദ്യ ഘട്ടത്തിൽ വിജയത്തിനായി ഞങ്ങൾ പോരാടി. ആദ്യ ആറ് മത്സരങ്ങളിൽ ഞങ്ങൾക്ക് വിക്കറ്റുകൾ പോലും ലഭിച്ചില്ല. എന്നാൽ അവസാന രണ്ട്, മൂന്ന് മത്സരങ്ങളിൽ ബെംഗളൂരു എതിരാളികളെ ഓൾ ഔട്ടാക്കിയെന്ന് ഡു പ്ലെസിസ് ചൂണ്ടിക്കാട്ടി.

ആർസിബിക്ക് അഞ്ചിന്റെ പഞ്ച്; പോയിന്റ് ടേബിളിൽ മുന്നേറ്റം

ഒരു ഇടം കയ്യൻ സ്പിന്നർ മാത്രമാണ് ടീമിലുള്ളത്. ആ താരത്തെ വെച്ച് ബെംഗളൂരു കൂടുതൽ കാര്യങ്ങൾ ചെയ്യുന്നു. സ്വപ്നിൽ സിംഗ് നന്നായി കളിക്കുന്നു. ഈ വിജയങ്ങൾക്ക് പിന്നിൽ കഠിനാദ്ധ്വാനമുണ്ട്. ആദ്യ ഘട്ടത്തിലെ തോൽവിക്ക് ശേഷം തിരിച്ചുവരണമെന്ന ആഗ്രഹം ശക്തമായിരുന്നു. ബെംഗളൂരുവിന് ആറോ ഏഴോ ബൗളർമാരുണ്ട്. സാഹചര്യങ്ങൾക്കനുസരിച്ച് അവരെ ഉപയോഗിക്കാൻ തീരുമാനിച്ചു. അപ്പോൾ ബാറ്റിംഗ് ബൗളിംഗ് യൂണിറ്റുകൾ സന്തുലിതമായി. ഈ വിജയങ്ങൾക്ക് ടീമിലെ ഓരോ താരങ്ങളും അഭിനന്ദനം അർഹിക്കുന്നതായും ഫാഫ് ഡു പ്ലെസിസ് വ്യക്തമാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us