ഗുജറാത്ത് ടൈറ്റന്സ് പ്ലേ ഓഫിലെത്തും; ഉമേഷ് യാദവ്

'എല്ലാ ടീമുകളും പ്ലേ ഓഫിലെത്താനാണ് മത്സരിക്കുന്നത്'

dot image

അഹമ്മദാബാദ്: ഇന്ത്യന് പ്രീമിയര് ലീഗില് ഗുജറാത്ത് ടൈറ്റന്സ് പ്ലേ ഓഫിലെത്തുമെന്ന് ഉമേഷ് യാദവ്. സീസണില് 12 മത്സരങ്ങളില് നിന്ന് അഞ്ച് ജയം മാത്രമുള്ള ടീമാണ് ഗുജറാത്ത്. അടുത്ത രണ്ട് മത്സരങ്ങള് വിജയിക്കുകയും മറ്റു ടീമുകളും ഫലങ്ങള് അനുകൂലമാകുകയും ചെയ്താല് മാത്രമെ ഗുജറാത്തിന് പ്ലേ ഓഫില് കടക്കാനാകൂ. ഈ സാഹചര്യത്തിലാണ് ഉമേഷ് യാദവ് തന്റെ ടീമില് പ്രതീക്ഷയര്പ്പിക്കുന്നത്.

ഗുജറാത്ത് പ്ലേ ഓഫിലെത്താന് നിരവധി സാധ്യതകളുണ്ട്. ഇനിയുള്ള രണ്ട് മത്സരങ്ങളും വിജയിക്കുകയാണ് ടീമിന്റെ പദ്ധതി. വലിയ മാര്ജിനിലുള്ള വിജയങ്ങളാണ് ഗുജറാത്തിന് വേണ്ടത്. ഞങ്ങള് തീര്ച്ചയായും പരമാവധി ശ്രമിക്കും. ചില അത്ഭുതങ്ങള് സംഭവിക്കുമെന്നും ഉമേഷ് യാദവ് പ്രതികരിച്ചു.

ചെപ്പോക്കിലെ ധോണിയുടെ അവസാന മത്സരമോ? മറുപടി പറഞ്ഞ് സുരേഷ് റെയ്ന

എല്ലാ ടീമുകളും പ്ലേ ഓഫിലെത്താനാണ് മത്സരിക്കുന്നത്. അപ്പോള് മുന്നിരയിലുള്ള ടീമുകള്ക്ക് ചിലപ്പോള് തിരിച്ചടികള് ഉണ്ടായേക്കും. കഴിഞ്ഞ രണ്ട് വര്ഷങ്ങളില് ഒരു കിരീടവും ഒരു തവണ റണ്ണര് അപ്പുകളുമാണ് ഗുജറാത്ത്. ഇത്തവണയും ശക്തമായ പോരാട്ടം നടത്തുമെന്നും ഉമേഷ് യാദവ് വ്യക്തമാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us