ഡല്ഹി: ലഖ്നൗ സൂപ്പര് ജയന്റ്സ് ഉടമ സഞ്ജീവ് ഗോയങ്കയ്ക്കെതിരെ വിമര്ശനവുമായി ഇന്ത്യന് മുന് താരം വീരേന്ദര് സെവാഗ്. സണ്റൈസേഴ്സിനെതിരായ മത്സരത്തിന് ശേഷം ലഖ്നൗ നായകന് കെ എല് രാഹുലിനെ പരസ്യമായി അധിക്ഷേപിച്ച ഗോയങ്കയുടെ നടപടിയെയാണ് സെവാഗ് ചോദ്യം ചെയ്തിരിക്കുന്നത്. ഡ്രെസ്സിംഗ് റൂമില് വെച്ചാണെങ്കിലും വാര്ത്താസമ്മേളനത്തിലാണെങ്കിലും താരങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ഉടമകളുടെ ഉത്തരവാദിത്തമെന്ന് ഇന്ത്യന് മുന് താരം ഓര്മ്മിപ്പിച്ചു.
ഐപിഎല്ലില് ഒരിക്കല്പോലും ഉടമ തന്നോട് ദേഷ്യപ്പെട്ടിട്ടില്ല. താരങ്ങളും പരിശീലകരുമാണ് ടീമിനെ മുന്നോട്ടുകൊണ്ടുപോകുന്നത്. ഇവരെല്ലാം ബിസിനസുകാരാണ്. ലാഭത്തിന്റെയും നഷ്ടത്തിന്റെയും കണക്കുകള് മാത്രമാണ് ഇവര്ക്ക് അറിയാവുന്നത്. ഐപിഎല്ലില് എന്തിനാണ് ഇത്തരം ചര്ച്ചകളെന്നും സെവാഗ് ചോദിച്ചു.
രണ്ട് പന്തിൽ പൂജ്യം; നാണക്കേടിന്റെ റെക്കോർഡിൽ ഈ താരം മാക്സ്വെല്ലിനും മുകളിൽ!താങ്കള്ക്ക് 400 കോടി രൂപ ലാഭം ലഭിക്കും. ഐപിഎല്ലില് അതിനായി ഒന്നും ചെയ്യേണ്ടതില്ല. പക്ഷേ അതിനായി താരങ്ങളെ പ്രോത്സാഹിപ്പിക്കണം. നിങ്ങള് ഒരു താരത്തെ ഉപേക്ഷിച്ചാല് അവര്ക്കായി മറ്റൊരു ടീം രംഗത്തെത്തും. എന്നാല് നിങ്ങള് ഒരു താരത്തെ നഷ്ടപ്പെടുത്തിയാല് അയാളെ വെച്ച് മത്സരം വിജയിക്കാനുള്ള സാധ്യതകളാണ് നഷ്ടപ്പെടുന്നതെന്നും സെവാഗ് വ്യക്തമാക്കി.