എട്ടിൽ ഏഴ് തോൽവി, പിന്നീട് തുടർച്ചയായ വിജയങ്ങൾ; റോയൽ തിരിച്ചു വരവിൽ പ്ളേ ഓഫ് കടക്കുമോ ആർസിബി

മൂന്നാഴ്ച മുമ്പ് കൊൽക്കത്തക്ക് മുന്നിൽ ബെംഗളൂരു തോറ്റ് മടങ്ങുമ്പോൾ ടീമിനത് എട്ടു കളികളിൽ നിന്നുള്ള ഏഴാം തോൽവിയായിരുന്നു

dot image

ബെംഗളുരു: മൂന്നാഴ്ച മുമ്പ് കൊൽക്കത്തക്ക് മുന്നിൽ ബെംഗളൂരു തോറ്റ് മടങ്ങുമ്പോൾ ടീമിനത് എട്ടു കളിൽ നിന്നുള്ള ഏഴാം തോൽവിയായിരുന്നു. പത്ത് ടീമുകളടങ്ങിയ പട്ടികയിൽ അവസാനക്കാരായി നിന്ന ടീമിന് ഇനിയെത്ര ശ്രമിച്ചാലും ഒരു തിരിച്ചുവരവ് നടക്കില്ലെന്നായിരുന്നു കണക്കുകൂട്ടൽ. ബാറ്റിങ് ലൈനപ്പിൽ വെടിക്കെട്ട് തീർക്കേണ്ട മാക്സ്വെൽ മങ്ങിയതും ടീമിന് തിരിച്ചടിയായി. മറ്റൊരു ഓസീസ് ഓൾറൗണ്ടറായ കാമറൂൺ ഗ്രീനും ഫോമിലെത്താൻ പാടുപെട്ടു. പവർപ്ളേഓവറുകളിൽ മെല്ലെ കളിക്കുന്നുവെന്ന ആരോപണവുമായി കോഹ്ലിക്കെതിരെയും ആരാധകർ രംഗത്തെത്തി.

ഈ വീഴ്ചകൾക്ക് എല്ലാം മുന്നിൽ തന്ത്രം മറന്ന നായകനെ പോലെയായി ഫാഫ് ഡു പ്ലസി. കോച്ച് ആൻഡി ഫ്ലവറിനെതിരെയും എതിർപ്പുകളുയർന്നു. ബൗളിങ്ങിലും ബാറ്റിങ്ങിലും മികച്ച നിരായുണ്ടായിട്ടും ഒന്നും ചെയ്യാനാവാത്തതും പത്ത് സീസണുകൾ കളിച്ചിട്ടും കിരീടമില്ലാത്തതും ബെംഗളൂരു ആരാധകരെ മനോ വിഷമത്തിലാക്കി. അതുകഴിഞ്ഞ് നാളുകൾ പിന്നിട്ട് ടീം കളിച്ച മത്സരങ്ങൾ 13ലെത്തുമ്പോൾ ചിത്രമാകെ മാറി.

ബെംഗളുരുവിന്റെ ഇനിയുള്ള സാധ്യതകൾ

ചെന്നൈ സൂപ്പർ കിങ്സ് എന്ന ഫേവറിറ്റുകളെ മാറ്റിനിർത്തി പ്ലേഓഫിലേക്ക് ടിക്കറ്റെടുക്കുന്ന നാലാം ടീമായി ബെംഗളുരു മാറുമോ എന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ആരാധകർ. കഴിഞ്ഞ ദിവസം ഡൽഹിക്കെതിരെ 47 റൺസിന് വിജയം പിടിച്ച ടീം പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് കയറി. ഡൽഹി, ലഖ്നൗ എന്നീ കരുത്തരെ റൺറേറ്റിൽ കടന്നായിരുന്നു സ്ഥാനക്കയറ്റം. ഇനി വരുന്ന ചെന്നൈക്കെതിരെയുള്ള ബെംഗളുരുവിന്റെ മത്സരം ഐപിഎല്ലിലെ ഈ സീസണിലെ പ്ളേ ഓഫിലേക്കുള്ള 'നോക്കൗട്ടാ’യി കൂടി മാറും. റൺറേറ്റിലും ടീം മുന്നിലെത്തേണ്ടതുണ്ട്. കൂടെ ലഖ്നൗ ഒരു കളി തോൽക്കുകയും വേണം. എന്നാൽ, ഹൈദരാബാദ് രണ്ടു കളിയും തോറ്റാൽ ചെന്നൈക്കൊപ്പം ബംഗളൂരുവിനും പ്ലേ ഓഫിലേക്ക് സാധ്യതയുണ്ട്.

ഇത് 'ഗംഭീര' കൊല്ക്കത്ത; ആദ്യ രണ്ടില് സ്ഥാനമുറപ്പിച്ച് നൈറ്റ് റൈഡേഴ്സ്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us