മുംബൈ: ഇന്ത്യന് പ്രീമിയര് ലീഗില് രോഹിത് ശര്മ്മയുടെ മോശം പ്രകടനത്തില് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുന് ഇന്ത്യന് ക്യാപ്റ്റന് സൗരവ് ഗാംഗുലി. മുംബൈ ഇന്ത്യന്സ് താരമായ രോഹിത്തിന് സീസണില് മികച്ച പ്രകടനം കാഴ്ച വെക്കാന് സാധിച്ചിരുന്നില്ല. ടി20 ലോകകപ്പില് ഇന്ത്യയെ നയിക്കാനൊരുങ്ങുന്ന രോഹിത്തിന്റെ മോശം ഫോം ആശങ്ക ഉയര്ത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് രോഹിത്തിനെ പിന്തുണച്ച് ഗാംഗുലി രംഗത്തെത്തിയത്.
'ലോകകപ്പിന് ഏറ്റവും മികച്ച ടീമിനെയാണ് ഇന്ത്യ ഇറക്കുന്നത്. ലോകകപ്പില് രോഹിത് തീര്ച്ചയായും നന്നായി കളിക്കും. വലിയ ടൂര്ണമെന്റുകളില് അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെക്കും. വലിയ വേദികളില് അദ്ദേഹം നന്നായി തന്നെ കളിക്കും', ഗാംഗുലി വ്യക്തമാക്കി. ഐപിഎല്ലില് ഇന്ന് നടക്കാനിരിക്കുന്ന ഡല്ഹി ക്യാപിറ്റല്സ്- ലഖ്നൗ സൂപ്പര് ജയന്റ്സ് മത്സരത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
രോഹിത് ലോകകപ്പിന് ശേഷം വിരമിച്ചേക്കും?; കാരണം ഹാര്ദ്ദിക് പാണ്ഡ്യയെന്ന് റിപ്പോര്ട്ട്ഐപിഎല് 2024 സീസണില് മുംബൈ ഇന്ത്യന്സ് പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. മുംബൈ ഇന്ത്യഡന്സിന് വേണ്ടി 13 മത്സരങ്ങളില് നിന്ന് 349 റണ്സാണ് രോഹിത് ശര്മ്മ നേടിയത്. ചെന്നൈയ്ക്കെതിരായ മത്സരത്തില് ഒരു സെഞ്ച്വറിയും മുംബൈയുടെ മുന് ക്യാപ്റ്റന് അടിച്ചെടുത്തിരുന്നു.