സ്റ്റബ്സിനും പോറെലിനും അര്ദ്ധ സെഞ്ച്വറി; 'ഡല്ഹി കടക്കാന്' ലഖ്നൗവിന് 209 റണ്സ്

ലഖ്നൗവിന് വേണ്ടി നവീന് ഉള് ഹഖ് രണ്ട് വിക്കറ്റ് വീഴ്ത്തി

dot image

ന്യൂഡല്ഹി: ഇന്ത്യന് പ്രീമിയര് ലീഗില് ലഖ്നൗ സൂപ്പര് ജയന്റ്സിനെതിരെ 209 റണ്സ് വിജയലക്ഷ്യമുയര്ത്തി ഡല്ഹി ക്യാപിറ്റല്സ്. ആദ്യം ബാറ്റുചെയ്ത ക്യാപിറ്റല്സ് നിശ്ചിത 20 ഓവറില് നാല് വിക്കറ്റ് നഷ്ടത്തില് 208 റണ്സ് അടിച്ചുകൂട്ടി. അര്ദ്ധ സെഞ്ച്വറി നേടിയ അഭിഷേക് പോറെലിന്റെയും (58) ട്രിസ്റ്റണ് സ്റ്റബ്സിന്റെയും (57*) തകര്പ്പന് ഇന്നിങ്സാണ് ഡല്ഹിക്ക് കരുത്തായത്. ലഖ്നൗവിന് വേണ്ടി നവീന് ഉള് ഹഖ് രണ്ട് വിക്കറ്റ് വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് സ്വന്തം തട്ടകത്തില് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡല്ഹിക്ക് തുടക്കത്തില് തന്നെ ഒരു വിക്കറ്റ് നഷ്ടമായി. രണ്ടാം പന്തില് ജെയ്ക് ഫ്രേസര്- മക്ഗുര്ക്കിനെ (0) അര്ഷദ് ഖാന് മടക്കി. രണ്ടാം വിക്കറ്റില് ക്രീസിലൊരുമിച്ച അഭിഷേക് പോറെല്- ഷായ് ഹോപ്പ് സഖ്യം തകര്ത്തടിച്ചതോടെ ഡല്ഹി കുതിച്ചു. ഒന്പതാം ഓവറില് ഷായ് ഹോപ്പിനെ മടക്കി രവി ബിഷ്ണോയി ഈ കൂട്ടുകെട്ട് തകര്ത്തു. സ്കോര് 92ല് നില്ക്കെ 27 പന്തില് നിന്ന് 38 റണ്സെടുത്താണ് ഹോപ്പ് കെ എല് രാഹുലിന് ക്യാച്ച് നല്കിയാണ് മടങ്ങിയത്.

പകരമെത്തിയ ക്യാപ്റ്റന് റിഷഭ് പന്ത് 23 പന്തില് നിന്ന് 33 റണ്സെടുത്ത് പുറത്തായി. അവസാന ഓവറില് സ്റ്റബ്സ് തകര്ത്തടിച്ചതോടെ ഡല്ഹി 200 കടന്നു. സ്റ്റബ്സ് 25 പന്തില് നിന്ന് പുറത്താകാതെ 57 റണ്സെടുത്തു. അക്സര് പട്ടേല് 10 പന്തില് 14 റണ്സെടുത്ത് പുറത്താകാതെ നിന്നു.

dot image
To advertise here,contact us
dot image