ന്യൂഡല്ഹി: ഇന്ത്യന് ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് രാഹുല് ദ്രാവിഡിന് പകരം വിദേശ കോച്ച് എത്തിയേക്കുമെന്ന് റിപ്പോര്ട്ട്. ടീമിന്റെ മുഖ്യപരീശീലക സ്ഥാനത്തേക്ക് സ്റ്റീഫന് ഫ്ളെമിങ്ങിനെ ബിസിസിഐ സമീപിച്ചെന്നാണ് റിപ്പോര്ട്ടുകള്. ചെന്നൈ സൂപ്പര് കിങ്സിന്റെ കോച്ചാണ് സ്റ്റീഫന് ഫ്ളെമിങ്. ഓസ്ട്രേലിയന് മുന് താരവും സണ്റൈസേഴ്സ് ഹൈദരാബാദിന്റെ മുന് പരിശീലകനുമായ ടോം മൂഡിയെയും ബിസിസിഐ സമീപിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.
ടീമിന്റെ മുഖ്യപരിശീലക സ്ഥാനത്തേക്ക് ബിസിസിഐ അപേക്ഷ ക്ഷണിച്ചിരുന്നു. മൂന്നര വര്ഷത്തേക്കാണ് നിയമനം. മേയ് 27 വരെ അപേക്ഷ സമര്പ്പിക്കാം. നിലവിലെ പരിശീലകനായ രാഹുല് ദ്രാവിഡിന്റെ കാലാവധി ജൂണില് ടി20 ലോകകപ്പ് കഴിയുന്ന മുറയ്ക്ക് അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ പരിശീലകന് വേണ്ടി ബിസിസിഐ അപേക്ഷ ക്ഷണിച്ചത്.
ഇന്ത്യൻ ടീമിന്റെ പുതിയ പരിശീലകനായി അപേക്ഷ ക്ഷണിച്ചു; ബിസിസിഐ പറയുന്ന യോഗ്യതകള് ഇവഈ വര്ഷം ജൂലായ് ഒന്നു മുതല് 2027 ഡിസംബര് 31 വരെയായിരിക്കും പുതിയതായി തിരഞ്ഞെടുക്കപ്പെടുന്ന പരിശീലകന്റെ കാലാവധിയെന്ന് ബിസിസിഐ പ്രസ്താവനയില് അറിയിച്ചു. അപേക്ഷകള് വിലയിരുത്തിയ ശേഷം ചുരുക്കപ്പട്ടിക തയ്യാറാക്കും. തുടര്ന്ന് അഭിമുഖവും കഴിഞ്ഞാണ് പരിശീലകനെ തിരഞ്ഞെടുക്കുകയെന്നും ബിസിസിഐ അറിയിച്ചു.