ലഖ്നൗ പരാജയപ്പെട്ടു; ഇത്തവണ രാഹുലിനോട് ചിരിച്ചു കൊണ്ട് സംസാരിച്ച് സഞ്ജീവ് ഗോയങ്ക

ഡല്ഹിക്കെതിരായ മത്സരത്തില് തകര്പ്പന് ക്യാച്ച് എടുത്ത രാഹുലിനെ ഗോയങ്ക കൈയടിക്കുകയും ചെയ്തിരുന്നു

dot image

ന്യൂഡല്ഹി: ഇന്ത്യന് പ്രീമിയര് ലീഗില് ഡല്ഹി ക്യാപിറ്റല്സിനെതിരായ മത്സരത്തിലെ പരാജയത്തോടെ ലഖ്നൗ സൂപ്പര് ജയന്റ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള് ഏറെക്കുറെ അസ്തമിച്ചിരുന്നു. മത്സരത്തില് 19 റണ്സിന്റെ പരാജയം വഴങ്ങിയതിന് പിന്നാലെ ലഖ്നൗ ക്യാപ്റ്റന് കെ എല് രാഹുലിനെ നേരില് കണ്ടിരിക്കുകയാണ് ടീം ഉടമ സഞ്ജീവ് ഗോയങ്ക. സണ്റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിലെ പരാജയത്തിന് ശേഷം ഗ്രൗണ്ടില് വെച്ച് രാഹുലിനെ ഗോയങ്ക ശകാരിച്ചത് വിവാദമായിരുന്നു. ഈ സാഹചര്യത്തില് വളരെ സൗമ്യതയോടെയാണ് ഗോയങ്ക ഇത്തവണ രാഹുലിനോട് സംസാരിച്ചത്.

ഡല്ഹിക്കെതിരായ മത്സരത്തില് തകര്പ്പന് ക്യാച്ച് എടുത്ത രാഹുലിനെ ഗോയങ്ക കൈയടിക്കുകയും ചെയ്തിരുന്നു. പതിവിന് വിപരീതമായി വിക്കറ്റ് കീപ്പറില് നിന്നും മാറി കവര് ഫീല്ഡിലായിരുന്നു ക്യാപ്റ്റന് രാഹുല്. രാഹുലിന്റെ ക്യാച്ചിന് ഗാലറിയില് എഴുന്നേറ്റ് നിന്ന് കൈയടിച്ച് അഭിനന്ദിക്കുന്ന ഗോയങ്കയുടെ ദൃശ്യങ്ങള് സമൂഹമാധ്യമങ്ങളില് വൈറലായിരുന്നു.

അന്ന് ഗ്രൗണ്ടിലിറങ്ങി ശകാരിച്ചു,ഇന്ന് കയ്യടിച്ചു; ടീം ഉടമയ്ക്ക് രാഹുലിന്റെ സൂപ്പർ ക്യാച്ച് മറുപടി

സണ്റൈസേഴ്സ് ഹൈദരാബാദിനെതിരെയുള്ള തോല്വിക്ക് പിന്നാലെയായിരുന്നു ഗ്രൗണ്ടിലിറങ്ങി ഗോയങ്ക രാഹുലിനെ പരസ്യമായി വിമര്ശിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്തത്. സംഭവം വിവാദമാവുകയും മുന് താരങ്ങളടക്കം ഗോയങ്കയുടെ നടപടിക്കെതിരെ രൂക്ഷ വിമര്ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. തുടര്ന്ന് വിഷയം തണുപ്പിക്കാന് കഴിഞ്ഞ ദിവസം രാഹുലിനെ അത്താഴ വിരുന്നിലേക്കും ഗോയങ്ക ക്ഷണിച്ചിരുന്നു.

ഗ്രൗണ്ടിലെ ശകാരത്തിന് ഡൈനിങ്ങ് ടേബിളില് മഞ്ഞുരുക്കം; ഗോയങ്കയുടെ അത്താഴവിരുന്നിനെത്തി രാഹുൽ

13 മത്സരങ്ങളില് നിന്നും ആറ് ജയവും ഏഴ് തോല്വിയുമായി പന്ത്രണ്ട് പോയിന്റുമായി ഏഴാം സ്ഥാനത്താണ് നിലവില് ലഖ്നൗ സൂപ്പര് ജയന്റ്സ്. ഗ്രൂപ്പ് ഘട്ടത്തില് ഒരു മത്സരം കൂടി ശേഷിക്കെ പ്ലേ ഓഫിലേക്ക് കടക്കാന് ലഖ്നൗവിന് മുന്നില് ഇനിയും സാധ്യതകളുണ്ട്. അടുത്ത മത്സരത്തില് മികച്ച റണ് റേറ്റില് വിജയിക്കുകയും മുന്നിലുള്ള മറ്റുള്ള ടീമുകള് വലിയ മാര്ജിനില് തോല്ക്കുകയും ചെയ്താല് നാലാം സ്ഥാനക്കാരനായി പ്ളേ ഓഫിലേക്ക് കയറുവാന് ലഖ്നൗവിന് സാധിക്കും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us