ഒഴിവുകൾ രണ്ട്, പ്ളേ ഓഫിലേക്ക് പോരടിക്കുന്നത് അഞ്ചു ടീമുകൾ; സാധ്യതകൾ ഇങ്ങനെ?

രണ്ടു ടീമുകൾ മാത്രമാണ് ഇതിനകം പ്ലേ ഓഫിൽ കടന്നത്

dot image

ഹൈദരാബാദ്: ഐപിഎൽ പതിനേഴാം സീസൺ അവസാനത്തോടടുക്കുകയാണ്. ഇത്രയും മത്സരങ്ങൾ കഴിയുമ്പോൾ രണ്ടു ടീമുകൾ മാത്രമാണ് പ്ലേ ഓഫ് ഉറപ്പിച്ചുള്ളത്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയൽസും. ബാക്കി രണ്ട് ഒഴിവിലേക്ക് അഞ്ചു ടീമുകൾ കളത്തിലുണ്ട്. സൺ റൈസേഴ്സ് ഹൈദരാബാദ്, ചെന്നൈ സൂപ്പർ കിങ്സ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, ഡൽഹി കാപിറ്റൽസ്, ലഖ്നോ സൂപ്പർ ജയന്റ്സ് എന്നീ ടീമുകൾ. ഹൈദരാബാദിനൊഴികെ ബാക്കിയുള്ള നാലു ടീമുകൾക്കും ഓരോ മത്സരമാണ് ഇനിയുള്ളത്.

പ്ലേ ഓഫിന് ഇനി ഏറ്റവും കൂടുതൽ സാധ്യതയുള്ളത് ഹൈദരാബാദിനാണ്. നിലവിൽ 14 പോയന്റുള്ള ടീമിന് ഒരു കളി ജയിച്ചാൽ പ്ലേ ഓഫിലെത്താം. ചെന്നൈയാണ് സാധ്യതയിൽ രണ്ടാമതുള്ള ടീം. നിലവിൽ 13 മത്സരങ്ങളിൽനിന്ന് 14 പോയന്റുള്ള ചെന്നൈക്ക് ബംഗളൂരുവിനെതിരായ അവസാന മത്സരം ജയിച്ചാൽ പ്ളേ ഓഫ് കടക്കാം. മറ്റ് രണ്ട് ടീമുകൾക്ക് പ്ലേ ഓഫിലെത്താൻ വിജയിക്കുന്നതോടപ്പം മറ്റ് ടീമുകളുടെ മത്സര വിജയം കൂടി നിർണ്ണായകമാകും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us