ഹൈദരാബാദില് മഴ കളിച്ചു; ഗുജറാത്തുമായുള്ള മത്സരം ഉപേക്ഷിച്ചു, സണ്റൈസേഴ്സ് പ്ലേ ഓഫില്

ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു

dot image

ഹൈദരാബാദ്: ഇന്ത്യന് പ്രീമിയര് ലീഗില് പ്ലേ ഓഫ് സ്ഥാനം ഉറപ്പിച്ച് സണ്റൈസേഴ്സ് ഹൈദരാബാദ്. ഗുജറാത്ത് ടൈറ്റന്സുമായുള്ള മത്സരം മഴ മുടക്കിയതോടെയാണ് കമ്മിന്സും സംഘവും ഔദ്യോഗികമായി പ്ലേ ഓഫ് യോഗ്യത നേടിയത്. മത്സരം ഉപേക്ഷിച്ചതോടെ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു. ഇതോടെ 14 മത്സരങ്ങളില്നിന്ന് 15 പോയന്റുമായി ഹൈദരാബാദ് പ്ലേ ഓഫിലേക്ക് കടന്നു.

ഹൈദരാബാദിലെ ഉപ്പല് സ്റ്റേഡിയത്തില് മഴ കനത്തതോടെ ഒരു പന്ത് പോലും എറിയാനാവാതെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. നിലവില് പോയന്റ് പട്ടികയില് ചെന്നൈയെ മറികടന്ന് മൂന്നാം സ്ഥാനത്താണ് ഹൈദരാബാദ്. ഗുജറാത്ത് നേരത്തെ തന്നെ പ്ലേ ഓഫില്നിന്ന് പുറത്തായിരുന്നു. കൊല്ക്കത്ത നൈറ്റ് റൈഡേഴ്സുമായുള്ള ഗുജറാത്തിന്റെ കഴിഞ്ഞ മത്സരവും മഴ കാരണം ഉപേക്ഷിച്ചതോടെയാണ് ഗുജറാത്ത് പുറത്തായത്.

ഹൈദരാബാദ് പ്ലേ ഓഫ് ഉറപ്പിച്ചതോടെ ഡല്ഹി ക്യാപിറ്റല്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള് അസ്തമിച്ചു. ഹൈദരാബാദിന് പുറമേ കൊല്ക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാന് റോയല്സുമാണ് പ്ലേ ഓഫിലേക്ക് കടന്ന ടീമുകള്. പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീം ഏതാണെന്ന് അറിയാന് ശനിയാഴ്ച നടക്കുന്ന റോയല് ചാലഞ്ചേഴ്സ് ബെംഗളൂരു- ചെന്നൈ സൂപ്പര് കിങ്സ് മത്സരം വരെ കാത്തിരിക്കണം.

dot image
To advertise here,contact us
dot image