മുഴുവൻ കളിക്കാനല്ലെങ്കിൽ വരരുത്, ഐപിഎല്ലിൽ താരങ്ങളുടെ പിന്മാറ്റത്തെ വിമർശിച്ച് ഇർഫാൻ പത്താനും

നേരത്തെ സീസൺ പൂർത്തിയാകുന്നതിന് മുമ്പ് മടങ്ങുന്ന താരങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്ക്കറും രംഗത്തെത്തിയിരുന്നു

dot image

ജയ്പൂർ: ഐപിഎല്ലിലെ ഇംഗ്ലണ്ട് താരങ്ങളുടെ മടക്കത്തിൽ പ്രതികരിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ. നേരത്തെ സീസൺ പൂർത്തിയാകുന്നതിന് മുമ്പ് മടങ്ങുന്ന താരങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്ക്കറും രംഗത്തെത്തിയിരുന്നു. ഒന്നെങ്കിൽ ഐപിഎൽ സീസണിൽ മുഴുവൻ കളിക്കണം അല്ലെങ്കിൽ വരാതിരിക്കുകയാണ് വേണ്ടതെന്ന് ഇർഫാൻ പത്താൻ പറഞ്ഞു. എക്സിലൂടെയായിരുന്നു ഇർഫാൻ പത്താന്റെ പ്രതികരണം. ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി മേയ് 22ന് ആരംഭിക്കുന്ന പാകിസ്ഥാനെതിരെ ട്വന്റി 20 പരമ്പരക്കായാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് താരങ്ങളെ തിരിച്ചുവിളിച്ചത്. ഐപിഎല്ലിൽ നിർണായകമായ പ്ലേ ഓഫ് മത്സരങ്ങൾ നടക്കാനിരിക്കെയായിരുന്നു ഇംഗ്ലണ്ട് താരങ്ങളുടെ മടക്കം. ജോസ് ബട്ലർ ഉൾപ്പടെയുള്ളവർ മടങ്ങിയത് ഐപിഎൽ ടീമുകൾക്ക് ക്ഷീണമായിരുന്നു.

ജോസ് ബട്ലറില്ലാതെ കഴിഞ്ഞ ദിവസം പഞ്ചാബ് കിങ്സിനെതിരെയിറങ്ങിയ രാജസ്ഥാൻ റോയൽസ് തോറ്റിരുന്നു. അഞ്ച് വിക്കറ്റ് തോൽവിയാണ് രാജസ്ഥാൻ വഴങ്ങിയത്. ബാറ്റിങ്നിരയുടെ പരാജയമായിരുന്നു ഇക്കുറിയും രാജസ്ഥാനെ ചതിച്ചത്. ബട്ലർ പോയതോടെ ഓപ്പണിങ്ങിൽ രാജസ്ഥാന് പുതിയ താരത്തെ കണ്ടെത്തേണ്ടി വന്നിരുന്നു. ജോസ് ബട്ലറിന് പുറമേ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു താരങ്ങളായ വിൽ ജാക്സ്, റീസ് ടോപ്ലി, പഞ്ചാബ് കിങ്സ് ഓൾറൗണ്ടർ ലിയാം ലിവിങ്സ്റ്റൺ, ചെന്നൈ സൂപ്പർ കിങ്സ് ഓൾറൗണ്ടർ മുഈൻ അലി, പഞ്ചാബ് കിങ്സ് നായകൻ സാം കറൺ, വിക്കറ്റ് കീപ്പർ ബാറ്റർ ജോണി ബെയർസ്റ്റോ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം ഫിൽ സാൾട്ട് എന്നിവരാണ് ദേശീയ ടീമിന്റെ ഭാഗമാകാൻ ഇന്ത്യ വിടുന്നത്. ഈ ടീമുകളൊക്കെയും പ്ളേ ഓഫിലേക്ക് കടക്കാനുള്ള നിർണ്ണായക മത്സരങ്ങളുടെ ഘട്ടത്തിലാണ്.

കാൽപന്ത് ആരവം ഒഴിയാതെ രാജ്യം; അറബ് കപ്പും ഖത്തറിൽ
dot image
To advertise here,contact us
dot image