രോഹിത്തിനൊപ്പം കോഹ്ലി ഓപ്പണിങ്ങിന് ഇറങ്ങണം, ജയ്സ്വാള് ആശങ്കപ്പെടുത്തുന്നു: ഇര്ഫാന് പഠാന്

സീസണില് ഇതുവരെ 13 മത്സരങ്ങളില് നിന്ന് ഒരു സെഞ്ച്വറിയും അര്ധ സെഞ്ച്വറിയും സഹിതം 348 റണ്സാണ് ജയ്സ്വാളിന് നേടാനായത്

dot image

മുംബൈ: യുവ ഓപ്പണര് യശസ്വി ജയ്സ്വാളിന്റെ മോശം ഫോം ലോകകപ്പില് ഇന്ത്യയ്ക്ക് തിരിച്ചടിയാവുമെന്ന് മുന് താരം ഇര്ഫാന് പഠാന്. ഇന്ത്യന് പ്രീമിയര് ലീഗില് രാജസ്ഥാന് റോയല്സിന്റെ താരമായ ജയ്സ്വാള് മോശം പ്രകടനമാണ് കാഴ്ച വെക്കുന്നത്. സീസണില് ഇതുവരെ 13 മത്സരങ്ങളില് നിന്ന് ഒരു സെഞ്ച്വറിയും അര്ധ സെഞ്ച്വറിയും സഹിതം 348 റണ്സാണ് ജയ്സ്വാളിന് നേടാനായത്. ഈ സാഹചര്യത്തിലാണ് ഇര്ഫാന് പഠാന് ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ടില് ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയത്.

'ബിസിസിഐ ഒന്നുകൂടി പരിഗണിക്കേണ്ട കാര്യമാണിത്. ഇടം കൈയന് ബാറ്ററാണ് എന്നതാണ് ജയ്സ്വാളിനെ ഓപ്പണിങ്ങിലെത്തിച്ചത്. അതുകൊണ്ട് തന്നെ എതിര് ടീമുകള് ഇടംകൈയന് സ്പിന്നര്മാരെ തുടക്കത്തില് തന്നെ ഇറക്കില്ല. ജയ്സ്വാള് ഫോമിലാണെങ്കില് അവര് ചെറുതായൊന്ന് മടിക്കും. എന്തായാലും താരത്തിന്റെ നിലവിലെ ഫോമില് ടീം രണ്ടാമതൊന്ന് ആലോചിക്കും', ഇര്ഫാന് സ്റ്റാര് സ്പോര്ട്സിന് നല്കിയ അഭിമുഖത്തില് പറഞ്ഞു.

ഹൈദരാബാദിലെ മഴ കഴിഞ്ഞു, ഇനി ചിന്നസ്വാമി ചുട്ടുപൊള്ളും; പ്ലേഓഫിലെ നാലാമനാവാന് ചെന്നൈയും ബെംഗളൂരുവും

ജയ്സ്വാളിന്റെ സമീപകാല പ്രകടനം വിലയിരുത്തുമ്പോള് കോഹ്ലി-രോഹിത് ഓപ്പണിങ്ങാവും കൂടുതല് ഗുണം ചെയ്യുകയെന്നാണ് ഇര്ഫാന് പഠാന്റെ അഭിപ്രായം. 'ലോകകപ്പില് രോഹിത്തിനൊപ്പം വിരാട് കോഹ്ലി ഓപ്പണിങ്ങിനിറങ്ങണം. ഫോമിലുള്ള വിരാട് കോഹ്ലിയാണോ പരിചയസമ്പത്തില്ലാത്ത ജയ്സ്വാളിനെയാണോ രോഹിത്തിനൊപ്പം ഓപ്പണിങ്ങിന് ഇറക്കേണ്ടതെന്ന് ടീം എന്തായാലും ആലോചിക്കും. അതുകൊണ്ട് തന്നെ ജയ്സ്വാള് ഫോമിലേക്ക് ഉയരേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്', മുന് ഓള്റൗണ്ടര് കൂട്ടിച്ചേര്ത്തു.

dot image
To advertise here,contact us
dot image