ഐപിഎല്ലിൽ വീണ്ടും റൺഔട്ട് വിവാദം; ഇത്തവണ ഇരയായി ഡു പ്ലെസി

മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാറ്റിംഗിൽ നിർണായക റോളാണ് ഡു പ്ലെസി വഹിച്ചിരുന്നത്

dot image

ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിൽ വീണ്ടും റൺഔട്ട് വിവാദം. ഇത്തവണ ഇരയായത് റോയൽ ചലഞ്ചേഴ്സ് നായകൻ ഫാഫ് ഡു പ്ലെസിസും. മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാറ്റിംഗിൽ നിർണായക റോളാണ് ഡു പ്ലെസി വഹിച്ചിരുന്നത്. നായകന്റെ റൺഔട്ട് റോയൽ ചലഞ്ചേഴ്സ് ക്യാമ്പിനെയും അത്ഭുതപ്പെടുത്തി.

മത്സരത്തിന്റെ 13-ാം ഓവറിലെ അവസാന പന്തിലാണ് സംഭവം. മിച്ചൽ സാന്ററുടെ പന്ത് രജത് പാട്ടിദാർ കണക്ട് ചെയ്തെങ്കിലും സാന്ററുടെ കൈയ്യിൽ തട്ടി സ്റ്റമ്പിൽ കൊണ്ടു. ഇതോടെ തേഡ് അമ്പയർ റൺഔട്ട് പരിശോധന നടത്തി. ടെലിവിഷൻ റിപ്ലേകളിൽ ഡു പ്ലെസിയുടെ ബാറ്റ് ക്രീസിലുണ്ടെന്നാണ് വ്യക്തമാകുന്നത്. എന്നാൽ തേർഡ് അമ്പയറുടെ തീരുമാനം ആർസിബി നായകനെതിരായിരുന്നു.

റൂഫുള്ളത് നന്നായി, അല്ലെങ്കിൽ പന്ത് സ്റ്റേഡിയത്തിന് പുറത്ത് പോകുമായിരുന്നു

മത്സരത്തിൽ ആദ്യ മൂന്ന് ഓവറിന് ശേഷം മഴ വില്ലാനായെത്തിയിരുന്നു. പിന്നാലെ മത്സരം പുഃനരാരംഭിച്ചപ്പോൾ വിക്കറ്റ് സ്പിന്നിന് അനുകൂലമായി. ഈ സമയത്ത് വിരാട് കോഹ്ലിയുടെ ആക്രമണ ബാറ്റിംഗിന് ഡു പ്ലെസി പിന്തുണ നൽകി. കോഹ്ലി പുറത്തായപ്പോൾ ഡു പ്ലെസി ആക്രമണ ബാറ്റിംഗുമായി രംഗത്തെത്തി. എന്നാൽ അപ്രതീക്ഷിതമായി താരത്തിന് വിക്കറ്റ് നഷ്ടപ്പെടുത്തേണ്ടി വന്നു.

dot image
To advertise here,contact us
dot image