ധോണിയുടെ ഭാവി ബിസിസിഐയുടെ കയ്യില്; അമ്പാട്ടി റായിഡു

ധോണിയെ നിരാശനായാണ് കാണുന്നതെന്ന് റായിഡു

dot image

ചെന്നൈ: ഇന്ത്യന് പ്രീമിയര് ലീഗില് ചെന്നൈ സൂപ്പര് കിംഗ്സിന്റെ മത്സരങ്ങള് പൂര്ത്തിയായിരിക്കുകയാണ്. നിലവിലത്തെ ചാമ്പ്യന്മാരായ ടീമിന് പ്ലേ ഓഫ് യോഗ്യത നേടാന് കഴിഞ്ഞില്ല. പിന്നാലെ മഹേന്ദ്ര സിംഗ് ധോണിയുടെ ക്രിക്കറ്റ് ജീവിതത്തിന് അവസാനമായോയെന്ന് ചോദ്യം ഉയര്ന്നിരിക്കുകയാണ്. ഇക്കാര്യത്തില് നിലപാട് പറയുകയാണ് ചെന്നൈ സൂപ്പര് കിംഗ്സ് മുന് താരം അമ്പാട്ടി റായിഡു.

ധോണി നിരാശനായാണ് കാണുന്നത്. ഇത്തരത്തില് ധോണിയെ അപൂര്വ്വമായാണ് കാണാറുള്ളത്. ഇപ്പോഴും വിജയങ്ങള് സ്വന്തമാക്കാന് ഇതിഹാസ താരത്തിന് ആഗ്രഹമുണ്ട്. അതുകൊണ്ട് അടുത്തവര്ഷം ധോണി തിരിച്ചുവന്നേക്കാമെന്നും അമ്പാട്ടി റായിഡു പറഞ്ഞു.

'സ്വകാര്യതയുടെ ലംഘനം'; ഐപിഎല് സംപ്രേക്ഷകര്ക്കെതിരെ രോഹിത് ശര്മ്മ

ഐപിഎല്ലിലെ ഇംപാക്ട് പ്ലെയര് നിയമം കുറച്ച് ഓവര് മാത്രം ബാറ്റ് ചെയ്യാന് അനുവദിക്കും. ട്വന്റി 20 ക്രിക്കറ്റില് ഇംപാക്ട് ഉണ്ടാക്കാന് കുറച്ച് പന്തുകള് മതി. അതിനാല് ഈ നിയമം അടുത്ത വര്ഷത്തെ ഐപിഎല്ലിലും ഉണ്ടാകണം. ധോണിയുടെ ഐപിഎല് ഭാവി ബിസിസിഐയുടെ കയ്യിലാണെന്നും അമ്പാട്ടി റായിഡു വ്യക്തമാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us