ഹൈദരാബാദ്: ഇന്ത്യന് പ്രീമിയര് ലീഗില് സണ്റൈസേഴ്സ് ഹൈദരാബാദിന്റെ മത്സരങ്ങള് പൂര്ത്തിയായി. അവസാന മത്സരത്തില് പഞ്ചാബ് കിംഗ്സിനെ ഹൈദരാബാദ് നാല് വിക്കറ്റിന് തോല്പ്പിച്ചു. മത്സരശേഷം സണ്റൈസേഴ്സ് നായകന് ഒരു അപ്രതീക്ഷിത ചോദ്യം നേരിട്ടു.
ഗുവാഹത്തിയില് മഴ പെയ്യുന്നുവെന്നായിരുന്നു ഐപിഎല് അധികൃതരുടെ വാക്കുകള്. ഇത് അത് കഷ്ടമായി എന്നായിരുന്നു കമ്മിന്സിന്റെ പ്രതികരണം. മത്സരം മഴ മൂലം നടക്കാതെ വന്നാല് സണ്റൈസേഴ്സിന് ഗുണം ചെയ്യുമെന്നിരിക്കെയാണ് കമ്മിന്സിന്റെ വാക്കുകള്.
റോയൽ ദയാൽ ചലഞ്ച്; അപ്രതീക്ഷിതമായിരുന്നു ആ വെല്ലുവിളികൾഅവസാന മത്സരം വിജയിച്ചതോടെ സണ്റൈസേഴ്സ് പോയിന്റ് ടേബിളില് രണ്ടാമതാണ്. കൊല്ക്കത്തയ്ക്കെതിരായ രാജസ്ഥാന്റെ മത്സരം മഴമൂലം ഉപേക്ഷിച്ചാല് നെറ്റ് റണ്റേറ്റിന്റെ അടിസ്ഥാനത്തില് സണ്റൈസേഴ്സിന് രണ്ടാം സ്ഥാനം നിലനിര്ത്താം. അങ്ങനെയെങ്കില് ഐപിഎല്ലിന്റെ ആദ്യ ക്വാളിഫയറില് കമ്മിന്സിനും സംഘത്തിനും കളിക്കാം. ഈ മത്സരം പരാജയപ്പെട്ടാലും ഒരവസരം കൂടെ ലഭിക്കുമെന്നതും ആദ്യ രണ്ട് സ്ഥാനങ്ങള്ക്ക് പ്രസക്തി വര്ദ്ധിപ്പിക്കുന്നു. കൊൽക്കത്തയോട് രാജസ്ഥാൻ പരാജയപ്പെട്ടാലും പോയിന്റ് ടേബിളിൽ സൺറൈസേഴ്സ് രണ്ടാമതാകും.