ആർസിബിയെ ജയിപ്പിച്ചത് ധോണിയുടെ സിക്സ്; ദിനേശ് കാർത്തിക്ക്

ആർസിബി ഡ്രെസ്സിംഗ് റൂമിലാണ് കാർത്തിക്കിന്റെ പ്രതികരണം.

dot image

ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിൽ മറ്റൊരു ആവേശ ജയവും കൂടി സ്വന്തമാക്കിയിരിക്കുയാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. നിർണായക മത്സരത്തിൽ 10 റൺസ് അകലെ ചെന്നെെയ്ക്ക് പ്ലേ ഓഫ് യോഗ്യതയും നഷ്ടമായി. പിന്നാലെ മഹേന്ദ്ര സിംഗ് ധോണിയുടെ സിക്സാണ് ആർസിബി വിജയത്തിന് കാരണമായതെന്ന് ദിനേശ് കാർത്തിക്ക് പറഞ്ഞു. ആർസിബി ഡ്രെസ്സിംഗ് റൂമിലാണ് കാർത്തിക്കിന്റെ പ്രതികരണം.

അവസാന ഓവറിലെ ആദ്യ പന്തിൽ ധോണി 110 മീറ്റർ സിക്സ് പറത്തി. പന്ത് സ്റ്റേഡിയത്തിന് പുറത്തുപോയി. അതിനാൽ നമ്മുക്ക് പുതിയൊരു പന്ത് ലഭിച്ചു. പഴകിയ പന്ത് ഒഴിവായത് ബൗളർക്ക് ഗുണമായെന്നും ദിനേശ് കാർത്തിക്ക് വ്യക്തമാക്കി.

യോര്ക്കര് വേണ്ട; ധോണിയെ പുറത്താക്കിയ കോഹ്ലിയുടെ തന്ത്രം

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 218 റൺസെടുത്തു. വിരാട് കോഹ്ലി 47, ഫാഫ് ഡു പ്ലെസിസ് 54, രജത് പാട്ടിദാർ 41 എന്നിങ്ങനെ സംഭാവന ചെയ്തു. കാമറൂൺ ഗ്രീൻ 38 റൺസുമായി പുറത്താകാതെ നിന്നു. മറുപടി പറഞ്ഞ ചെന്നൈയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുക്കാനെ സാധിച്ചുള്ളു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us