മൊഹാലി: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യൻ ടീമിൽ നാല് സ്പിന്നർമാരെ ഉൾപ്പെടുത്തിയ തീരുമാനത്തെ വിമർശിച്ച് ഹർഭജൻ സിംഗ്. ഒരു മത്സരത്തിൽ എന്തായാലും നാല് സ്പിന്നർമാരെ ഇറക്കാൻ കഴിയില്ല. രണ്ട് സ്പിന്നർമാർക്കാണ് കൂടുതൽ സാധ്യത. അതിൽ രവീന്ദ്ര ജഡേജ എന്തായാലും ടീമിലുണ്ടാകും. പിന്നെ ചഹലോ കുൽദീപോ ടീമിൽ ഇടം പിടിച്ചേക്കും. സ്പിൻ ട്രാക്ക് ആണെങ്കിൽ മാത്രമാണ് ടീമിൽ മൂന്ന് സ്പിന്നർമാർ വേണ്ടിവരുകയെന്നും ഹർഭജൻ പറഞ്ഞു.
പാകിസ്താനെതിരായ മത്സരത്തിൽ ഇന്ത്യ വിജയിക്കുമെന്നും ഇന്ത്യൻ മുൻ താരം പറഞ്ഞു. ലോകകപ്പുകളിൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് മികച്ച റെക്കോർഡുണ്ട്. അതിനാൽ ഇത്തവണയും ഇന്ത്യയ്ക്ക് തന്നെയാവും വിജയമെന്നും ഹർഭജൻ പ്രതീക്ഷ പ്രകടിപ്പിച്ചു.
തുടക്കമിട്ടത് മുസ്തഫിസൂർ; ഐപിഎൽ സീസണിലെ അഞ്ച് മികച്ച ബൗളിംഗ് പ്രകടനങ്ങൾഇന്ത്യയുടെ ആദ്യ വിക്കറ്റ് കീപ്പർ സഞ്ജുവാകണമെന്നും ഹർഭജൻ പറഞ്ഞു. റിഷഭ് പന്ത് മികച്ച താരമാണ്. ഐപിഎല്ലിൽ നന്നായി കളിക്കുന്നുണ്ട്. വാഹനാപകടത്തിന്റെ സൂചനകളൊന്നും താരത്തിന്റെ ശരീരത്തിലില്ല. എന്നാൽ പന്തിനേക്കാൾ മികച്ച പ്രകടനമാണ് സഞ്ജു ഐപിഎല്ലിൽ നടത്തിയതെന്നും ഹർഭജൻ വ്യക്തമാക്കി.