ആര്സിബിയുടെ തിരിച്ചുവരവിന് സഹായിച്ച മത്സരം അതാണ്; ദിനേശ് കാര്ത്തിക്ക്

ഈ മത്സരം പരാജയപ്പെട്ടെങ്കിലും ടീമിന് ആത്മവിശ്വാസം ഉണ്ടായി

dot image

ബെംഗളൂരു: ഐപിഎല്ലില് സമാനതകളില്ലാത്ത തിരിച്ചുവരവാണ് റോയല് ചലഞ്ചേഴ്സ് നടത്തിയത്. തുടര്ച്ചയായ ആറ് മത്സരങ്ങള് ജയിച്ച് റോയല് ചലഞ്ചേഴ്സ് പ്ലേ ഓഫിലെത്തി. പിന്നാലെ അവിശ്വസനീയ തിരിച്ചുവരവിന് സഹായിച്ച മത്സരമേതെന്ന് വെളിപ്പെടുത്തുകയാണ് ദിനേശ് കാര്ത്തിക്ക്.

സീസണിന്റെ പാതിയില്വെച്ചാണ് റോയല് ചലഞ്ചേഴ്സും സണ്റൈസേഴ്സ് ഹൈദരാബാദും തമ്മില് മത്സരം നടന്നത്. ഈ മത്സരത്തില് ഹൈദരാബാദ് 287 റണ്സെടുത്തു. 262 റണ്സ് തിരിച്ചടിക്കാന് റോയല് ചലഞ്ചേഴ്സിന് കഴിഞ്ഞു. ഈ മത്സരം ആര്സിബിയുടെ ബാറ്റിംഗ് നിരയുടെ കരുത്ത് മനസിലാക്കി തന്നുവെന്ന് കാര്ത്തിക്ക് പറഞ്ഞു.

സൗദിയില് ദുഃഖിതന്; ഇത്തിഹാദ് വിടാന് ആഗ്രഹിച്ച് ബെന്സിമ?

അടുത്ത മത്സരം കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയായിരുന്നു. ഒരു റണ്സിനാണ് ഈ മത്സരത്തില് ബെംഗളൂരു പരാജയപ്പെട്ടത്. എങ്കിലും ടീം ഒരുപോലെ വിജയത്തിനായി പോരാടി. പിന്നെ തുടര്ച്ചയായി വിജയങ്ങള് നേടാന് ആര്സിബിക്ക് കഴിഞ്ഞുവെന്നും കാര്ത്തിക്ക് വ്യക്തമാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us