അഹമ്മദാബാദ്: കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ പരാജയം അതിവേഗം മറന്ന് മുന്നോട്ടുപോകേണ്ടതുണ്ടെന്ന് സണ്റൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റന് പാറ്റ് കമ്മിന്സ്. ഇന്ത്യന് പ്രീമിയര് ലീഗിന്റെ ഒന്നാം ക്വാളിഫയറില് എട്ട് വിക്കറ്റിന്റെ പരാജയമാണ് കമ്മിന്സും സംഘവും വഴങ്ങിയത്. മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്ന കമ്മിന്സ് ടീമിന് ഫൈനലിലെത്താന് അവസരമുണ്ടെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.
'ഇന്ന് വളരെ മോശം ദിവസമായിരുന്നു. എത്ര മികച്ച ടീമാണെങ്കിലും കാര്യങ്ങള് വിചാരിക്കുന്ന പോലെ നടക്കാത്ത ദിവസങ്ങള് ഉണ്ടാകും. കൊല്ക്കത്തയ്ക്കെതിരായ പരാജയം എനിക്കും എന്റെ ടീമിനും അതിവേഗം മറക്കേണ്ടതുണ്ട്. കാരണം ഫൈനലിലെത്താന് ഇനിയും ഒരു അവസരം കൂടിയുണ്ട്. ഇന്ന് ഞങ്ങളുടെ ദിവസമല്ലായിരുന്നു. പക്ഷേ കലാശപ്പോരിന് ടിക്കറ്റെടുക്കാന് ഒരു മത്സരം കൂടി ബാക്കിയുള്ളത് നല്ലതാണ്', കമ്മിന്സ് പറഞ്ഞു.
സഞ്ജുവിന് ജയിച്ചേ തീരൂ; കോഹ്ലിപ്പടയ്ക്കെതിരെ ഇറങ്ങുമ്പോള് രാജസ്ഥാന്റെ 'റിയല് ചാലഞ്ച്' എന്ത്?ഒന്നാം ക്വാളിഫയറില് ഹൈദരാബാദിനെതിരായ വിജയത്തോടെ കൊല്ക്കത്ത ഫൈനല് ഉറപ്പിച്ചിരുന്നു. എന്നാല് ഹൈദരാബാദിന് കലാശപ്പോരിലേക്ക് ഒരു അവസരം കൂടി ബാക്കിയുണ്ട്. ഇന്ന് നടക്കുന്ന രാജസ്ഥാന്-ബെംഗളൂരു എലിമിനേറ്റര് പോരാട്ടത്തിലെ വിജയിയെ രണ്ടാം ക്വാളിഫയറില് പരാജയപ്പെടുത്തിയാല് കമ്മിന്സിനും സംഘത്തിനും ചെപ്പോക്കിലേക്ക് ടിക്കറ്റെടുക്കാം.