കൊല്ക്കത്ത: ഐപിഎല്ലിൽ സീസണിൽ മോശം ബാറ്റിംഗാണ് റിങ്കു സിംഗ് കാഴ്ചവെച്ചത്. എങ്കിലും ട്വന്റി 20 ലോകകപ്പിനുള്ള റിസർവ് നിരയിൽ താരത്തിന് അവസരം ലഭിച്ചു. പിന്നാലെ തന്റെ മോശം പ്രകടനത്തില് പ്രതികരണവുമായി റിങ്കു സിംഗ് രംഗത്തെത്തി. ഇപ്പോഴത്തെ പ്രകടനം കാര്യമാക്കേണ്ടതില്ലെന്നാണ് താരത്തിന്റെ പ്രതികരണം. മോശം സമയമാകുമ്പോള് ബാറ്റിംഗും മോശമാകുമെന്നാണ് റിങ്കുവിന്റെ പ്രതികരണം.
താന് ക്രിക്കറ്റ് കളിക്കാന് തുടങ്ങിയതിന് പിന്നാലെ ജൂനിയര് തലത്തില് പല വിജയങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. എന്നാല് സീനിയര് തലത്തില് വിജയങ്ങള് സ്വന്തമാക്കാന് തനിക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോള് താന് ലോകകപ്പ് കളിക്കാന് പോകുന്നു. തനിക്ക് ലോകകപ്പ് സ്വന്തമാക്കണം. ഇന്ത്യ ജയിക്കുമെന്ന് താന് കരുതുന്നു. ഒരു വലിയ വിജയം ഇന്ത്യയ്ക്കായി നേടണമെന്നാണ് തന്റെ ആഗ്രഹമെന്നും റിങ്കു സിംഗ് പറഞ്ഞു.
വിരാട് കോഹ്ലിക്ക് സുരക്ഷാ ഭീഷണി; നാല് പേര് അറസ്റ്റില്എല്ലാ മത്സരങ്ങളിലും നന്നായി കളിക്കണമെന്നാണ് താന് കരുതുന്നത്. ഒരു മത്സരത്തില് മോശമാകുമ്പോള് അടുത്തത് മികച്ചതാക്കാന് ആഗ്രഹിക്കും. അതിനായി കഠിനാദ്ധ്വാനം ചെയ്യും. അന്നത്തെ അഞ്ച് സിക്സുകള്ക്ക് ശേഷമാണ് തന്റെ ജീവിതം മാറിയത്. ആളുകള് തന്നെ തിരിച്ചറിയാന് തുടങ്ങി. ജീവിതത്തില് എന്തൊക്കെയോ ചെയ്തതായി തനിക്ക് തോന്നുന്നുവെന്നും റിങ്കു വ്യക്തമാക്കി.