ചെന്നൈയെ തോല്പ്പിച്ചാല് പോരാ, ആര്സിബിക്ക് കിരീടം വേണമെങ്കില് പ്ലേഓഫില് നന്നായി കളിക്കണം: റായിഡു

ചെന്നൈയെ പരാജയപ്പെടുത്തിയാണ് ഫാഫ് ഡു പ്ലെസിസും സംഘവും പ്ലേ ഓഫിലെത്തിയത്

dot image

അഹമ്മദാബാദ്: ഇന്ത്യന് പ്രീമിയര് ലീഗിന്റെ എലിമിനേറ്ററില് രാജസ്ഥാന് റോയല്സിനോട് പരാജയം വഴങ്ങിയിരിക്കുകയാണ് റോയല് ചാലഞ്ചേഴ്സ് ബെംഗളൂരു. നോക്കൗട്ടില് ചെന്നൈയെ പരാജയപ്പെടുത്തി പ്ലേ ഓഫിലെത്തിയ ഫാഫ് ഡു പ്ലെസിസും സംഘവും എലിമിനേറ്ററില് രാജസ്ഥാനോട് നാല് വിക്കറ്റിനാണ് അടിയറവ് പറഞ്ഞത്. ഇതിന് പിന്നാലെ ആര്സിബിയെ പരിഹസിച്ച് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പര് കിംഗ്സിന്റെ മുന് താരം അമ്പാട്ടി റായിഡു.

'ചെന്നൈ സൂപ്പര് കിംഗ്സിനെ പരാജയപ്പെടുത്തിയതുകൊണ്ട് മാത്രം നിങ്ങള്ക്ക് ഐപിഎല് കിരീടം നേടാനാവില്ല. ആഘോഷങ്ങളോ ആഗ്രഹങ്ങളോ കൊണ്ട് സ്വന്തമാക്കാന് കഴിയുന്നതല്ല ഐപിഎല് കിരീടങ്ങള്. കപ്പ് ഉയര്ത്തണമെങ്കില് പ്ലേ ഓഫില് നന്നായി കളിക്കണം', റായിഡു പറഞ്ഞു.

ചെന്നൈ അവരുടെ ഒരു ട്രോഫി ആര്സിബിക്ക് നല്കണമെന്ന് പരിഹസിച്ച് റായിഡു; മറുപടിയുമായി വരുണ് ആരോണ്

നേരത്തെ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര് കിംഗ്സിനെ 27 റണ്സിന് തകര്ത്താണ് ഫാഫ് ഡു പ്ലെസിസും സംഘവും പ്ലേ ഓഫിലേക്ക് ടിക്കറ്റെടുത്തത്. ഐപിഎല് ചരിത്രത്തിലെ തന്നെ എക്കാലത്തെയും അവിസ്മരണീയമായ തിരിച്ചുവരവ് നടത്തിയ ബെംഗളൂരുവിന്റെ മുന്നേറ്റം ആരാധകര്ക്കൊപ്പം താരങ്ങളും വലിയരീതിയില് ആഘോഷിച്ചിരുന്നു. ഇതിന് പിന്നാലെ സിഎസ്കെ അവരുടെ ഒരു ഐപിഎല് ട്രോഫി ആര്സിബിക്ക് കൊടുക്കണമെന്നും അവര് അതുമെടുത്ത് ആഘോഷിക്കട്ടെയെന്നും പരിഹസിച്ച് റായിഡു രംഗത്തെത്തിയത് വാര്ത്തയായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us