ദിനേശ് കാര്ത്തിക് വിരമിച്ചേക്കുമെന്ന് സൂചന; ഗാർഡ് ഓഫ് ഓർണർ നൽകി ആർസിബി

ഇതുവരെ വിരമിക്കല് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല

dot image

അഹമ്മദാബാദ്: എലിമിനേറ്ററിൽ രാജസ്ഥാൻ റോയൽസിനോട് ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ് പരാജയപ്പെട്ടപ്പോഴും ഏവരുടെയും ശ്രദ്ധാകേന്ദ്രമായി ദിനേശ് കാർത്തിക്. താരത്തിന് സഹതാരങ്ങൾ ഗാർഡ് ഓഫ് ഓർണർ ഒരുക്കിയതോടെ ഐപിഎല്ലിൽ നിന്നും ദിനേശ് കാർത്തിക് വിരമിക്കുമെന്ന സൂചനകളും ശക്തമാണ്. എന്നാൽ താരം ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല. മത്സരശേഷം താരത്തിൻ്റെ ശരീരഭാഷ വിരമിക്കൽ സൂചന നൽകുന്നുവെന്ന ചർച്ചയും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഈ സീസണോടെ ഐപിഎല്ലില് നിന്ന് വിടപറയുമെന്ന് ദിനേശ് കാര്ത്തിക് നേരത്തെ പറഞ്ഞിരുന്നു.

ഐപിഎല്ലിൻ്റെ ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച വീഡിയോയും ദിനേശ് കാർത്തിക്കിൻ്റെ വിരമിക്കൽ സൂചനയായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില് നടന്ന മത്സരത്തിന് ശേഷം കാര്ത്തിക് തന്റെ ഗ്ലൗസ് അഴിച്ച് ഗ്യാലറിയെ അഭിവാദ്യം ചെയ്തിരുന്നു. ആര്സിബിയിലെ ടീമംഗങ്ങള് താരത്തിന് ഗാര്ഡ് ഓഫ് ഓണര് നല്കുകയും ചെയ്തു. പ്ലേ ഓഫില് രാജസ്ഥാന് റോയല്സിനെതിരായ എലിമിനേറ്റര് പോരാട്ടത്തിൽ നാല് വിക്കറ്റിന്റെ പരാജയം വഴങ്ങിയതിന് പിന്നാലെ ആര്സിബി പ്ലേ ഓഫില് നിന്ന് പുറത്തായിരുന്നു.

രാജസ്ഥാനെതിരായ മത്സരത്തില് ഏഴാമനായി ഇറങ്ങിയ ദിനേശ് കാര്ത്തിക് 13 പന്തില് 11 റണ്സെടുത്ത് പുറത്തായിരുന്നു. സീസണില് മികച്ച പ്രകടനമാണ് ഫിനിഷറായ താരം കാഴ്ചവെച്ചത്. സീസണിലെ 15 മത്സരങ്ങളില് നിന്ന് 36.22 ശരാശരിയില് 326 റണ്സാണ് താരത്തിന്റെ സമ്പാദ്യം. രണ്ട് അര്ദ്ധ സെഞ്ച്വറിയും ദിനേശ് കാര്ത്തിക്കിന്റെ ബാറ്റില് നിന്ന് പിറന്നു.

2015 മുതല് ആര്സിബിയുടെ താരമാണ് കാര്ത്തിക്. ഇതിന് പുറമെ ഡല്ഹി ഡെയര്ഡെവിള്സ്, കിംഗ്സ് ഇലവന് പഞ്ചാബ്, കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ്, ഗുജറാത്ത് ലയണ്സ് എന്നീ ടീമുകളെയും താരം പ്രതിനിധീകരിച്ചിട്ടുണ്ട്. ഐപിഎല്ലിലെ 257 മത്സരങ്ങളില് നിന്ന് 4842 റണ്സാണ് ദിനേശ് കാര്ത്തിക്ക് അടിച്ചുകൂട്ടിയത്.

dot image
To advertise here,contact us
dot image