ഒരു ടിക്കറ്റിന് 20,000 ഡോളർ; വിവാദത്തിൽ ഇന്ത്യ-പാക് മത്സരം

ജൂൺ ഒന്നിനാണ് ലോകകപ്പിന് തുടക്കമാകുക

dot image

ഡൽഹി: ട്വന്റി 20 ലോകകപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ജൂൺ ഒമ്പതിന് നടക്കുന്ന ഇന്ത്യ-പാകിസ്താൻ മത്സരത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. എന്നാൽ മത്സരത്തിന് മുമ്പെ ടിക്കറ്റ് വില വിവാദങ്ങൾ സൃഷ്ടിക്കുന്നു. ഐപിഎൽ മുൻ കമ്മീഷണർ ലളിത് മോദിയാണ് ടിക്കറ്റ് വിലയെ വിമർശിച്ച് രംഗത്തെത്തിയത്.

ഡയമണ്ട് ക്ലബിലെ ഒരു സീറ്റിന് 20,000 ഡോളർ ആണ് വിലയിട്ടിരിക്കുന്നത്. ഇത് ഏകദേശം 16 ലക്ഷത്തിലധികം ഇന്ത്യൻ രൂപയാണ്. ലോകകപ്പ് അമേരിക്കയിൽ വെച്ചിരിക്കുന്നത് കൂടുതൽ ആരാധകരെ ക്രിക്കറ്റിലേക്ക് അടുപ്പിക്കാനാണ്. ഇത് പണമുണ്ടാക്കാൻ മാത്രമുള്ള പ്രവർത്തിയാണെന്നും ലളിത് മോദി വിമർശിച്ചു.

അയ്യർ ദ ഗ്രേറ്റ്; പർപ്പിൾ പടയുടെ പോരാട്ടം നയിച്ച നായകൻ

ട്വന്റി 20 ലോകകപ്പിൽ ജൂൺ അഞ്ചിനാണ് ഇന്ത്യയുടെ മത്സരങ്ങൾക്ക് തുടക്കമാകുക. അയർലൻഡാണ് ആദ്യ മത്സരത്തിൽ എതിരാളികൾ. അമേരിക്ക, കാനഡ തുടങ്ങിയ ടീമുകളെയും ഇന്ത്യ ലോകകപ്പിൽ നേരിടും. ജൂൺ ഒന്നിനാണ് ലോകകപ്പിന് തുടക്കമാകുക. ജൂൺ 30 വരെ ക്രിക്കറ്റിന്റെ ചെറുപൂരം നീണ്ടുപോകും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us