കെട്ടുകഥകളിലേതുപോലൊരു അവസാനം സ്പോര്ട്സിൽ ഇല്ല; ആര്സിബിയുടെ പരാജയത്തില് ദിനേശ് കാര്ത്തിക്

റോയല് ചലഞ്ചേഴ്സ് ബെംഗളൂരു പുറത്തുവിട്ട വീഡിയോയിലായിരുന്നു താരത്തിന്റെ പ്രതികരണം

dot image

അഹമ്മദാബാദ്: കെട്ടുകഥകളിലുള്ളതുപോലെയുള്ള അവസാനം സ്പോര്ട്സില് പലപ്പോഴും ഉണ്ടാവാറില്ലെന്ന് റോയല് ചലഞ്ചേഴ്സ് താരം ദിനേശ് കാര്ത്തിക്. ഐപിഎല്ലില് രാജസ്ഥാന് റോയല്സിനെതിരെയുള്ള എലിമിനേറ്റര് പോരാട്ടത്തില് ആര്സിബി നാല് വിക്കറ്റിന് പരാജയപ്പെട്ട് പുറത്തായിരുന്നു. മത്സരത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു ആര്സിബിയുടെ വെറ്ററന് വിക്കറ്റ് കീപ്പര് ബാറ്റര് ദിനേശ് കാര്ത്തിക്.

'കെട്ടുകഥകളില് കാണാറുള്ളതുപോലെയുള്ള അവസാനം സ്പോര്ട്സില് ഉണ്ടാവാറില്ല. എപ്പോഴും കഠിനമായ ദിവസങ്ങള് ഉണ്ടായേക്കാം. കാര്യങ്ങള് നമ്മുടെ വഴിക്ക് വരണമെന്നില്ല. ഇത് അങ്ങനെയൊരു ദിവസമായിരുന്നു. പക്ഷേ ഇപ്പോഴും ഞങ്ങളുടെ പോരാട്ടത്തില് അഭിമാനമുണ്ട്. ആ മനോഭാവമാണ് വേണ്ടത്', ദിനേശ് കാര്ത്തിക് പറഞ്ഞു. റോയല് ചലഞ്ചേഴ്സ് ബെംഗളൂരു പുറത്തുവിട്ട വീഡിയോയിലായിരുന്നു താരത്തിന്റെ പ്രതികരണം.

ദിനേശ് കാര്ത്തിക് വിരമിച്ചേക്കുമെന്ന് സൂചന; ഗാർഡ് ഓഫ് ഓർണർ നൽകി ആർസിബി

'എങ്ങനെ നോക്കിയാലും ആര്സിബിക്ക് വളരെ സവിശേഷമായ സീസണായിരുന്നു ഇത്. ഒരുപാട് പേര് ഞങ്ങളെ നോക്കി 'കൊള്ളാം, അവര് നന്നായി പരിശ്രമിക്കുന്നുണ്ട്', എന്ന് പറയുന്ന സീസണ്. ഞങ്ങള് സ്വയം അഭിമാനിക്കുന്നു. ഈ സീസണില് ടീം ചെയ്ത കാര്യങ്ങളില് ആരാധകരും ഞങ്ങളെയോര്ത്ത് അഭിമാനിക്കുമെന്ന് ഞാന് പ്രതീക്ഷിക്കുന്നു', കാര്ത്തിക് കൂട്ടിച്ചേര്ത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us