ചെപ്പോക്കിൽ വിക്കറ്റ് മാറിയിരിക്കുന്നു; രാജസ്ഥാന് മേൽക്കൈ

അഭിഷേക് ശർമ്മയും രാഹുൽ ത്രിപാഠിയും ആക്രമിച്ച് കളിക്കാൻ ശ്രമിച്ച് പുറത്തായി

dot image

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗ് രണ്ടാം ക്വാളിഫയറിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടുകയാണ് രാജസ്ഥാൻ റോയൽസ്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു. ചെപ്പോക്കിലെ പിച്ചിൽ രാജസ്ഥാൻ ബൗളർമാർ പാറ്റ് കമ്മിൻസിന്റെ സംഘത്തെ പിടിച്ചുകെട്ടി. പിന്നാലെ പിച്ചിന്റെ സ്വഭാവമാറ്റമാണ് ക്രിക്കറ്റ് ലോകത്തെ ചർച്ചാവിഷയം.

സാധാരണയായി ചെപ്പോക്കിലെ പിച്ച് സ്പിന്നിനെ തുണയ്ക്കുന്നതാണ്. എന്നാൽ ഹൈദരാബാദ് ഇന്നിംഗ്സിൽ ഒരു വിക്കറ്റ് പോലും വീഴ്ത്താൻ സ്പിന്നർമാർക്ക് കഴിഞ്ഞില്ല. മാത്രമല്ല ആകെ വീണ ഒമ്പതിൽ എട്ട് വിക്കറ്റും പേസ് ബൗളർമാരാണ് വീഴ്ത്തിയത്. അതിൽ ട്രെന്റ് ബോൾട്ട് പവർ പ്ലേയിൽ മൂന്ന് വിക്കറ്റുകളാണ് നേടുന്നത്. അഭിഷേക് ശർമ്മയും രാഹുൽ ത്രിപാഠിയും ആക്രമിച്ച് കളിക്കാൻ ശ്രമിച്ച് പുറത്തായി. എന്നാൽ എയ്ഡാൻ മാക്രത്തിന് താളം കണ്ടെത്താനെ സാധിച്ചില്ല.

ആവേശ് ഖാനും സന്ദീപ് ശർമ്മയും മികച്ച ബൗളിംഗുമായി കളം നിറഞ്ഞു. കഴിഞ്ഞ മത്സരങ്ങളിൽ റൺസ് ധാരാളം വിട്ടുകൊടുത്ത ആവേശ് ഈ മത്സരത്തിൽ തകർപ്പൻ തിരിച്ചുവരവാണ് നടത്തിയത്. എന്നാൽ രാജസ്ഥാന്റെ സ്പിന്നർമാർ മോശമായി. സ്പിന്നിനെ തുണയ്ക്കുമെന്ന് കരുതി ബൗളർമാരെ കരുതലോടെ നേരിട്ടതോടെ സൺറൈസേഴ്സിന് വലിയ സ്കോർ നേടുവാനും കഴിഞ്ഞില്ല. പിച്ചിൽ മഞ്ഞുവീഴ്ചയില്ലെന്നതും ആരാധകർ വ്യക്തമാക്കുന്നു. ഇതോടെ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് തന്നെയാണ് മുൻതൂക്കം.

dot image
To advertise here,contact us
dot image