വ്യക്തി നേട്ടങ്ങളല്ല, ടീം വിജയമാണ് പ്രധാനം; വിമർശനവുമായി അമ്പാട്ടി റായിഡു

വ്യക്തിനേട്ടങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന താരങ്ങളെ ഒഴിവാക്കണം

dot image

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ മറ്റൊരു സീസൺ കൂടെ കിരീടം ഇല്ലാതെ അവസാനിപ്പിച്ചിരിക്കുകയാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. പിന്നാലെ ടീമിനെതിരെ കടുത്ത വിമർശനമാണ് അമ്പാട്ടി റായിഡു ഉയർത്തുന്നത്. ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിലെ വിജയത്തിന് പിന്നാലെ ആർസിബി താരങ്ങൾ നടത്തിയ അമിത ആഘോഷമാണ് മുൻ താരത്തെ പ്രകോപിപ്പിച്ചത്. വ്യക്തി നേട്ടങ്ങൾക്ക് പ്രാധാന്യം നൽകുന്നവരാണ് ആർസിബി താരങ്ങളെന്നാണ് അമ്പാട്ടി റായിഡുവിന്റെ പുതിയ പരിഹാസം.

റോയൽ ചലഞ്ചേഴ്സ് ആരാധകർ വർഷങ്ങളായി ആ ടീമിനെ പിന്തുണയ്ക്കുന്നു. ഇക്കാര്യം മനസിലാക്കുന്ന മാനേജ്മെന്റ് ആർസിബിക്ക് വേണം. വ്യക്തിപരമായ നേട്ടങ്ങൾക്കപ്പുറം ടീമിന്റെ വിജയത്തിനായി കളിക്കുന്ന താരങ്ങൾ ടീമിലുണ്ടാകണം. ഇക്കാര്യത്തിൽ റോയൽ ചലഞ്ചേഴ്സ് മാനേജ്മെന്റാണ് നടപടിയെടുക്കേണ്ടത്. നേരത്തെ ഇത്തരമൊരു കാര്യം തീരുമാനിച്ചിരുന്നെങ്കിൽ ആർ സി ബിക്ക് കൂടുതൽ കിരീടങ്ങൾ നേടാമായിരുന്നു. അടുത്ത വർഷം നടക്കുന്ന മെഗാലേലത്തിൽ ഇത്തരത്തിൽ ഒരു തീരുമാനം എടുക്കാൻ ആരാധകർ മാനേജ്മെന്റിനോട് അഭ്യർത്ഥിക്കണമെന്നും അമ്പാട്ടി റായിഡു വ്യക്തമാക്കി.

മൊമന്റം എന്തെന്ന് ബാറ്റിനും പന്തിനും അറിയില്ല; ആർസിബി തോൽവിയിൽ ഗംഭീർ

ഐപിഎല്ലിൽ ഒരു ഘട്ടത്തിൽ അവസാന സ്ഥാനക്കാരായിരുന്നു റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. എന്നാൽ ആറ് തുടർവിജയങ്ങൾ ആർസിബിയെ പ്ലേ ഓഫിലെത്തിച്ചു. എങ്കിലും എലിമിനേറ്ററിൽ രാജസ്ഥാൻ റോയൽസിനോട് തോൽക്കാനായിരുന്നു ബെംഗളൂരുവിന്റെ വിധി. നാല് വിക്കറ്റിനായിരുന്നു രാജസ്ഥാൻ റോയൽസിന്റെ വിജയം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us