കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗ് എലിമിനേറ്ററിൽ റോയൽ ചലഞ്ചേഴ്സ് പരാജയപ്പെട്ടു. തുടർച്ചയായ ആറ് മത്സരങ്ങളിലെ വിജയത്തിന് ശേഷമാണ് റോയൽ ചലഞ്ചേഴ്സിന്റെ തോൽവി. ഐപിഎല്ലിൽ കിരീടത്തിനായുള്ള ബെംഗളൂരുവിന്റെ കാത്തിരിപ്പ് തുടരുകയാണ്. പിന്നാലെ ആർസിബി തോൽവിയിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗൗതം ഗംഭീർ.
താൻ ക്യാപ്റ്റനായിരുന്നപ്പോൾ മൊമന്റം എന്ന വാക്ക് ഒരുപാട് തവണ ഉപയോഗിച്ചിരുന്നു. തുടർച്ചയായ വിജയങ്ങൾ ടീമിന് ആത്മവിശ്വാസം നൽകുമെന്നത് ശരിയാണ്. എന്നാൽ ആ ദിവസം ഏറ്റവും മികച്ച രീതിയിൽ കളിക്കുന്ന ടീമാണ് വിജയിക്കുക. കാരണം ബാറ്റിനും പന്തിനും മൊമന്റം എന്താണെന്ന് അറിയില്ലെന്നും ഗംഭീർ പറഞ്ഞു.
സമ്മര്‍ദ്ദവും പൊളിറ്റിക്സും...; ഇന്ത്യന്‍ പരിശീലകനാകാൻ ഇല്ലെന്ന് ജസ്റ്റിന് ലാംഗര്ഒന്നാം നമ്പർ ടീമും 10-ാം നമ്പർ ടീമും തമ്മിൽ വലിയ വ്യത്യാസമുണ്ട്. അഞ്ച് മത്സരങ്ങളുടെ ഒരു പരമ്പരയിൽ 10-ാം നമ്പർ ടീം ഒന്നാം നമ്പർ ടീമിനെ തോൽപ്പിച്ചാൽ അത് വലിയ കാര്യമല്ല. പക്ഷേ ഐപിഎൽ ക്രിക്കറ്റിലെ ഏറ്റവും പ്രയാസമേറിയ ലീഗാണ്. ട്വന്റി 20 ലോകകപ്പിന് തുല്യമാണ് ഐപിഎൽ. ഒരോ മത്സരത്തിനും തുല്യ പ്രാധാന്യമാണുള്ളതെന്നും ഗൗതം ഗംഭീർ വ്യക്തമാക്കി.