മാക്സ്വെല്ലിന് ഐപിഎല്ലില് കളിക്കാന് ഒരു താത്പര്യവുമില്ല; വിമര്ശിച്ച് മനോജ് തിവാരി

'അവിടെയാണ് ആര്സിബിയുടെ യഥാര്ത്ഥ പ്രശ്നവും'

dot image

ബെംഗളൂരു: റോയല് ചാലഞ്ചേഴ്സ് താരം ഗ്ലെന് മാക്സ്വെല് ഒരു താത്പര്യവുമില്ലാതെയാണ് ഐപിഎല് കളിച്ചതെന്ന് മുന് ഇന്ത്യന് താരം മനോജ് തിവാരി. ഏകദിന ലോകകപ്പില് ഓസ്ട്രേലിയയ്ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ച വെച്ച മാക്സ്വെല് ഐപിഎല്ലില് നിരാശപ്പെടുത്തുകയാണ് ചെയ്തത്. സീസണില് ഉടനീളം 52 റണ്സ് മാത്രമാണ് മാക്സ്വെല്ലിന് ആകെ നേടാനായത്. ഈ സാഹചര്യത്തിലാണ് ഓസീസ് ഓള്റൗണ്ടറെ വിമര്ശിച്ച് മനോജ് തിവാരി രംഗത്തെത്തിയത്.

'മാക്സ്വെല് അന്താരാഷ്ട്ര ക്രിക്കറ്റില് എപ്പോഴും ഓസ്ട്രേലിയയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച വെക്കാറുണ്ട്. എന്തായാലും ഐപിഎല്ലിലേക്ക് വന്നാല് അദ്ദേഹം പ്രത്യേകിച്ച് ഒന്നും ചെയ്യുന്നത് കാണാറില്ല. ലീഗില് മാക്സ്വെല്ലിന് ഒരു താത്പര്യവുമില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഐപിഎല്ലില് ഔട്ട് ആയാലും മാക്സ്വെല്ലിന് ഒരു പ്രശ്നവുമില്ല. അദ്ദേഹത്തിന് കൃത്യമായി പണം കിട്ടുന്നുണ്ട്', തിവാരി തുറന്നടിച്ചു.

യൂറോ കപ്പ്; തേരോട്ടം തുടരാന് അസൂറിപ്പട, പ്രാഥമിക ടീമിനെ പ്രഖ്യാപിച്ചു

സീസണിന്റെ രണ്ടാം പകുതിയില് ബെംഗളൂരുവിന്റെ അത്ഭുതകരമായ തിരിച്ചുവരവ് നടത്തിയാണ് റോയല് ചലഞ്ചേഴ്സ് ബെംഗളൂരു പ്ലേ ഓഫിലെത്തിയത്. എന്നാല് എലിമിനേറ്ററില് രാജസ്ഥാനെതിരായ നിര്ണായക മത്സരത്തില് പുറത്തായ ആര്സിബിയെയും തിവാരി രൂക്ഷമായി വിമര്ശിക്കുകയാണ് ചെയ്തത്. 'ആര്സിബിയുടെ ട്രോഫി എവിടെ? എന്തായിരുന്നു അവസാനത്തെ ഫലം? കിരീടം നേടുന്നതിന് വേണ്ടിയാണ് നമ്മള് കളിക്കേണ്ടത്. അവിടെയാണ് ആര്സിബിയുടെ യഥാര്ത്ഥ പ്രശ്നവും', തിവാരി കൂട്ടിച്ചേര്ത്തു.

dot image
To advertise here,contact us
dot image