എനിക്ക് ഒന്നും തെളിയിക്കാനില്ല; നിലപാട് വ്യക്തമാക്കി ഹെൻറിച്ച് ക്ലാസന്

'വര്ഷങ്ങളായി താന് ക്രിക്കറ്റ് കളിക്കുന്നു.'

dot image

ചെന്നൈ: ഇന്ത്യന് പ്രീമിയര് ലീഗ് സീസണില് മികച്ച പ്രകടനമാണ് ഹെന്റിച്ച് ക്ലാസന് പുറത്തെടുത്തത്. സീസണില് സണ്റൈസേഴ്സിന്റെ മുന്നേറ്റത്തില് ക്ലാസന്റെ പങ്ക് ചെറുതല്ല. 14 മത്സരങ്ങള് കളിച്ച താരം 413 റണ്സ് അടിച്ചുകൂട്ടിക്കഴിഞ്ഞു. 180.35 ആണ് സ്ട്രൈക്ക് റേറ്റ്. 2018ലാണ് ദക്ഷിണാഫ്രിക്കൻ താരമായി ക്ലാസൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയത്.

കരിയറിന്റെ തുടക്കത്തില് ക്ലാസനെ ദക്ഷിണാഫ്രിക്കന് മുന് താരം എ ബി ഡിവില്ലിയേഴ്സുമായി താരതമ്യപ്പെടുത്തിയിരുന്നു. ഇക്കാര്യത്തില് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. തനിക്ക് ആരെയും ഒന്നും ബോദ്ധ്യപ്പെടുത്താനില്ല. ക്രിക്കറ്റില് തന്റെ എല്ലാ കഴിവുകളും പുറത്തെടുക്കണമെന്ന് തോന്നി. അത് എ ബി ഡിവില്ലിയേഴ്സുമായി താരതമ്യം ചെയ്യപ്പെട്ടതായി ക്ലാസന് പ്രതികരിച്ചു.

വ്യക്തി നേട്ടങ്ങളല്ല, ടീം വിജയമാണ് പ്രധാനം; വിമർശനവുമായി അമ്പാട്ടി റായിഡു

വര്ഷങ്ങളായി താന് ക്രിക്കറ്റ് കളിക്കുന്നു. ഇപ്പോള് താനൊരു വെടിക്കെട്ട് ബാറ്ററാണ്. എന്നാല് ഇപ്പോഴും ഇനിയും എന്തെല്ലാം ചെയ്യാന് കഴിയുമെന്ന് താന് പരിശോധിക്കുകയാണ്. ഇപ്പോഴത്തെ രീതി മാത്രമല്ല പ്ലാന് ബിയും സിയും താന് പരിക്ഷിക്കുമെന്നും ദക്ഷിണാഫ്രിക്കൻ മധ്യനിര താരം വ്യക്തമാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us