ഫിഫ ലോകകപ്പ് യോഗ്യത; കുവൈത്തിനെതിരായ ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു, ഒരു മലയാളി താരം സ്ക്വാഡില്

ക്യാപ്റ്റന് സുനില് ഛേത്രിയുടെ വിടവാങ്ങല് മത്സരം കൂടിയാണിത്

dot image

മുംബൈ: കുവൈത്തിനെതിരായ ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിനുള്ള ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു. സുനില് ഛേത്രി നയിക്കുന്ന 27 അംഗ ടീമിനെയാണ് ഹെഡ് കോച്ച് ഇഗോര് സ്റ്റിമാക് പ്രഖ്യാപിച്ചത്. ഛേത്രിയുടെ വിടവാങ്ങല് മത്സരം കൂടിയാണിത്. ജൂണ് ആറിന് കൊല്ക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രിരംഗനിൽ വെച്ചാണ് മത്സരം.

സഹല് അബ്ദുല് സമദ് മാത്രമാണ് സ്ക്വാഡില് ഇടംപിടിച്ച മലയാളി താരം. കെ പി രാഹുലിനും വിബിന് മോഹനും പരിക്ക് തിരിച്ചടിയായി. 32 കളിക്കാര് ഭുവനേശ്വറില് ക്യാംപ് ചെയ്തിരുന്നു. അതില് ഫുര്ബ ലചെന്പ, പാര്ഥിബ് ഗോഗോയ്, ഇമ്രാന് ഖാന്, മുഹമ്മദ് അഹമ്മദ്, ജിതിന് എംഎസ് എന്നിവരെ വിട്ടയക്കുകയായിരുന്നു.

യൂറോ കപ്പ്; തേരോട്ടം തുടരാന് അസൂറിപ്പട, പ്രാഥമിക ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യന് ടീം

ഗോള്കീപ്പര്മാര്: ഗുര്പ്രീത് സിങ് സന്ധു, അമരീന്ദര് സിങ്, വിശാല് കൈത്.

ഡിഫന്ഡര്മാര്: ആമി റണവാഡെ, അന്വര് അലി, ജയ് ഗുപ്ത, ലാല്ചുങ്നുംഗ, മെഹ്താബ് സിംഗ്, നരേന്ദര്, നിഖില് പൂജാരി, രാഹുല് ഭേക്കെ, സുഭാശിഷ് ബോസ്.

മിഡ്ഫീല്ഡര്മാര്: അനിരുദ്ധ് ഥാപ്പ, ബ്രാന്ഡന് ഫെര്ണാണ്ടസ്, എഡ്മണ്ട് ലാല്റിന്ഡിക, ജീക്സണ് സിംഗ് തൗണോജം, ലാലിയന്സുവാല ചാങ്തെ, ലിസ്റ്റണ് കൊളാക്കോ, മഹേഷ് സിംഗ് നൗറെം, നന്ദകുമാര് സെക്കര്, സഹല് അബ്ദുള് സമദ്, സുരേഷ് സിംഗ് വാങ്ജം.

ഫോര്വേഡ്: ഡേവിഡ് ലാല്ലന്സംഗ, മന്വീര് സിംഗ്, റഹീം അലി, സുനില് ഛേത്രി, വിക്രം പ്രതാപ് സിംഗ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us