ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ആവേശ ജയവുമായി സൺറൈസേഴ്സ് ഹൈദരാബാദ്. രണ്ടാം ക്വാളിഫയറിൽ 36 റൺസിനാണ് ഹൈദരാബാദിന്റെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു. മറുപടി പറഞ്ഞ രാജസ്ഥാൻ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 139 റൺസെടുത്തു. വിജയത്തോടെ സൺറൈസേഴ്സ് ഐപിഎല്ലിൻറെ ഫൈനലിൽ കടന്നു.
മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പവർപ്ലേയിൽ ഹൈദരാബാദ് അടിച്ചുകളിച്ചെങ്കിലും മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെടുത്തി. ട്രെന്റ് ബോൾട്ടാണ് മൂന്ന് വിക്കറ്റുകളും സ്വന്തമാക്കിയത്. ഹെൻറിച്ച് ക്ലാസൻ 50, രാഹുൽ ത്രിപാഠി 37, ട്രാവിസ് ഹെഡ് 34 എന്നിവർ സൺറൈസേഴ്സിനായി സ്കോർ ചെയ്തു. ആവേശ് ഖാൻ മൂന്നും സന്ദീപ് ശർമ്മ രണ്ടും വിക്കറ്റുകൾ വീഴ്ത്തി രാജസ്ഥാൻ നിരയിൽ തിളങ്ങി.
'എനിക്ക് ലോകകപ്പുണ്ട്'; പാക് ജേര്ണലിസ്റ്റിന് സുരേഷ് റെയ്നയുടെ മറുപടിമറുപടി പറഞ്ഞ രാജസ്ഥാൻ നന്നായി തുടങ്ങി. യശസ്വി ജയ്സ്വാൾ 42 റൺസെടുത്തു. എന്നാൽ സ്പിന്നർമാരെ എറിയിച്ചാണ് പാറ്റ് കമ്മിൻസ് മത്സരം തിരിച്ചുപിടിച്ചത്. ഷബാസ് അഹമ്മദ് മൂന്നും അഭിഷേക് ശർമ്മ രണ്ടും വിക്കറ്റ് വീഴ്ത്തി. തുടർച്ചയായി സ്പിന്നർമാരെ എറിയിച്ച് കമ്മിൻസ് മത്സരം കൈപ്പിടിയിലൊതുക്കി. എന്നാൽ അവസാന ഓവറുകളിൽ ധ്രുവ് ജുറേൽ നടത്തിയ ഒറ്റയാൾ പോരാട്ടം വിജയലക്ഷ്യത്തിലേക്ക് എത്തിച്ചേർന്നില്ല. 35 പന്തിൽ 56 റൺസുമായി ധ്രുവ് ജുറേൽ പുറത്താകാതെ നിന്നു.