ബെംഗളൂരു: ഐപിഎല്ലില് റോയല് ചലഞ്ചേഴ്സ് താരമായ വിരാട് കോഹ്ലി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. 741 റണ്സുമായി സീസണിലെ റണ്വേട്ടക്കാരില് ഒന്നാമനാണ് താരം. വരാനിരിക്കുന്ന ടി20 ലോകകപ്പില് ഇന്ത്യയുടെ മുന് ക്യാപ്റ്റന് കൂടിയായ താരത്തിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന് വേണ്ടി ആരാധകര് കാത്തിരിക്കുകയാണ്. ഇതിനിടയില് 35കാരനായ താരത്തിന്റെ വിരമിക്കലിനെ കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് മുന് താരം മൈക്കല് വോണ്.
'നിങ്ങള് എല്ലാവരും വിരാട് കോഹ്ലിയുടെ വിരമിക്കലിനെ കുറിച്ച് സംസാരിക്കുന്നു. അദ്ദേഹത്തിന് ഇനിയും ഒരുപാട് കാലം കളിക്കാന് സാധിക്കുമെന്നാണ് ഞാന് കരുതുന്നത്. കോഹ്ലി അത്രയ്ക്ക് ഫിറ്റ്നസുള്ള താരമാണ്. പക്ഷേ അദ്ദേഹത്തിന് ഇപ്പോള് ഒരു കുടുംബമുണ്ട്. രണ്ടോ മൂന്നോ വര്ഷത്തിനുള്ളില് എല്ലാം മാറിമറിയാം. ശാന്തമായ സമയമാണ് തനിക്ക് ആവശ്യമെന്ന് അദ്ദേഹത്തിന് തോന്നിയാല് ചിലപ്പോള് മനസ് മാറി നേരത്തെ തന്നെ വിരമിക്കല് പ്രഖ്യാപിച്ചെന്നുവരാം', വോണ് പറഞ്ഞു.
'അന്ന് മുതല് നിങ്ങള്ക്ക് എന്നെ കാണാനാവില്ല'; വിരമിക്കല് പദ്ധതികളെക്കുറിച്ച് കോഹ്ലി'ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില് നിന്ന് കോഹ്ലി വിട്ടുനിന്നിരുന്നു. ആ സമയത്ത് അദ്ദേഹം ലണ്ടനില് പോയി സാധാരണ ജീവിതം നയിക്കുകയായിരുന്നുവെന്ന് ഞാന് വിശ്വസിക്കുന്നു. അത്തരത്തിലുള്ള ഒരു സാധാരണ ജീവിതമാണ് താന് ഇഷ്ടപ്പെടുന്നുവെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുമുണ്ട്. അങ്ങനെ ചിന്തിച്ചാല് ഒരുപക്ഷേ അദ്ദേഹം ക്രിക്കറ്റില് നിന്ന് വിരമിച്ചേക്കാം', ഷെയ്ന് വോണ് വ്യക്തമാക്കി.